വനിതാ സംവരണം ഉറപ്പാക്കണം: വിമണ്‍ ഇന്ത്യ മൂവ്‌മെന്റ്

കോഴിക്കോട്: സര്‍ക്കാര്‍, അര്‍ധസര്‍ക്കാര്‍, സ്വകാര്യമേഖലകളില്‍ വനിതകള്‍ക്ക് സംവരണമാവശ്യപ്പെട്ടുകൊണ്ട് ലോക വനിതാദിനത്തില്‍ വനിതാകമ്മീഷന്‍ ചെയര്‍പേഴ്‌സണ്‍ കെ സി റോസക്കുട്ടിക്ക് വിമണ്‍ ഇന്ത്യ മൂവ്‌മെന്റ് സംസ്ഥാന പ്രസിഡന്റ് കെ കെ റൈഹാനത്ത് നിവേദനം സമര്‍പ്പിച്ചു.
സ്ത്രീകള്‍ നേരിടുന്ന അവഗണന സര്‍ക്കാര്‍തലങ്ങളില്‍ പോലുമുള്ളത് ലിംഗവിവേചനവും ഭരണഘടനാ ലംഘനവുമാണെന്ന് കെ കെ റൈഹാനത്ത് അഭിപ്രായപ്പെട്ടു. ജനറല്‍ സെക്രട്ടറി സുഹ്‌റാബി, അമിതാ മുന്ന, രഹ്‌ന എന്നിവര്‍ സംബന്ധിച്ചു.
Next Story

RELATED STORIES

Share it