വനിതാ ലോകകപ്പ്: ഇന്ത്യക്ക് വിജയത്തുടക്കം

ബംഗളൂരു: വനിതകളുടെ ട്വ ന്റി ലോകകപ്പ് ക്രിക്കറ്റില്‍ ഇന്ത്യക്കു വിജയത്തുടക്കം. ഇന്നലെ ഗ്രൂപ്പ് ബിയില്‍ നടന്ന ഉദ്ഘാടനമല്‍സരത്തില്‍ ബംഗ്ലാദേശിനെ ഇന്ത്യ 72 റണ്‍സിനു തുരത്തുകയായിരുന്നു.
ടോസ് നഷ്ടപ്പെട്ട് ബാറ്റിങിനു നിയോഗിക്കപ്പെട്ട ഇന്ത്യ നിശ്ചിത ഓവറില്‍ അഞ്ചു വിക്കറ്റിന് 163 റണ്‍സ് നേടി. ക്യാപ്റ്റ ന്‍ മിതാലി രാജ് (42), ഹര്‍മന്‍പ്രീത് കൗര്‍ (40), വനിത (38), വേദ കൃഷ്ണമൂര്‍ത്തി (36*) എന്നിവരാണ് ഇന്ത്യയെ ഭേദപ്പെട്ട സ്‌കോറിലെത്തിച്ചത്.
മറുപടിയില്‍ ഇന്ത്യയെ ഒരു ഘട്ടത്തില്‍പ്പോലും വെല്ലുവിളിക്കാന്‍ ബംഗ്ലാദേശിനായില്ല. അഞ്ചു വിക്കറ്റിന് 91 റണ്‍സ് നേടാനേ അവര്‍ക്കായുള്ളൂ. ക്യാപ്റ്റന്‍ നിഗര്‍ സുല്‍ത്താനയാണ് (27) ടോപ്‌സ്‌കോറര്‍. ഇന്ത്യക്കായി അനൂജ പാട്ടീലും പൂനം യാദവും രണ്ടു വിക്കറ്റ് വീതം വീഴ്ത്തി. ഇന്ത്യ യുടെ ഹര്‍മന്‍പ്രീതാണ് കളിയിലെ താരം.
Next Story

RELATED STORIES

Share it