Flash News

വനിതാ പ്രിന്‍സിപ്പലിനെയും എസ്.ഐയെയും അധിക്ഷേപിച്ച് മണി, പോലിസ് കേസെടുത്തു

വനിതാ പ്രിന്‍സിപ്പലിനെയും എസ്.ഐയെയും അധിക്ഷേപിച്ച് മണി, പോലിസ് കേസെടുത്തു
X
mani4

ഇടുക്കി: പൈനാവ് പോളിടെക്‌നിക് വനിതാ പ്രിന്‍സിപ്പലിനെയും എസ്.ഐയെയും അധിക്ഷേപിച്ച് പ്രസംഗിച്ചതിന്റെ പേരില്‍ സി.പി.എം ഇടുക്കി ജില്ലാ സെക്രട്ടറി എം.എം.മണിക്കെതിരെ പൊലീസ് കേസെടുത്തു. എസ്.എഫ്.ഐ ആഹ്വാനം ചെയ്ത പഠിപ്പ് മുടക്ക് സമരം തടഞ്ഞതിനെത്തുടര്‍ന്നാണ്  മണി പ്രി്ന്‍സിപ്പലിനെ അധിക്ഷേപിച്ച് സംസാരിച്ചത്. സമരത്തിന്റെ പേരില്‍ വിദ്യാര്‍ഥികള്‍ക്കെതിരെ പോലിസ് കേസെടുത്തിരുന്നു. പൊലീസുകാരെല്ലാം വായ്‌നോക്കികളാണെന്നും വനിതാ പ്രിന്‍സിപ്പലിന് മറ്റെന്തിന്റെയോ സൂക്കേടാണെന്നും വാതിലടച്ച് ക്ലാസെടുക്കുന്നതില്‍ സംശയമുണ്ടെന്നുമാണ് മണി പറഞ്ഞത്.
ജെ.എന്‍.യു വിഷയം ഉന്നയിച്ച്്് എസ്.എഫ്.ഐ നടത്തിയ പഠിപ്പു മുടക്ക്് സമരത്തില്‍ ചില വിദ്യാര്‍ത്ഥികള്‍ പങ്കെടുക്കാത്തതിനെച്ചൊല്ലി കോളജില്‍ സംഘര്‍മുണ്ടായിരുന്നു. ഇതിന്റെ പേരിലാണ പോലിസ് എസ് എഫ് ഐ പ്രവര്‍ത്തകര്‍ക്കെതിരെ കേസെടുത്തത്്. ഇതില്‍ പ്രതിഷേധിച്ച്് നടത്തിയ യോഗത്തിലാണ് മണി പ്രിന്‍സിപ്പലിനെയും പോലിസിനെയും അധിക്ഷേപിച്ചത്്്. എന്ത് വൃത്തികേടും ചെയ്യുന്ന  എസ്.ഐ.യെ ഇടുക്കിയില്‍ കൊണ്ടുവന്ന് പാര്‍ട്ടിക്കെതിരായി പ്രവര്‍ത്തിപ്പിക്കാനാണ് കോണ്‍ഗ്രസിന്റെ ഉദ്ദേശമെങ്കില്‍ ഇവിടെ എന്തെങ്കിലും നടക്കുംമെന്നും മണി പ്രസംഗിച്ചിരുന്നു.
Next Story

RELATED STORIES

Share it