വനിതാ പോലിസുകാരുടെ എണ്ണം വര്‍ധിപ്പിക്കും

തിരുവനന്തപുരം: വനിതാ പോലിസുകാരുടെ എണ്ണം വര്‍ധിപ്പിക്കുമെന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല. സ്‌പെഷ്യല്‍ റിക്രൂട്ട്‌മെന്റിലൂടെ നിയമിച്ച നാനൂറു പേര്‍ പരിശീലനത്തിലാണ്. ഇവരെ വൈകാതെ വിവിധ തലങ്ങളിലേക്കു വിന്യസിപ്പിക്കുമെന്നും മന്ത്രി പറഞ്ഞു. വനിതാ പോലിസ് ദേശീയ സെമിനാര്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
സമസ്ത മേഖലകളിലും സ്ത്രീകളുടെ മുന്നേറ്റം സാധ്യമാവുമ്പോള്‍ അതിന്റെ പ്രതിഫലനം പോലിസ് സേനയിലും ഉണ്ടാവണമെന്ന ലക്ഷ്യമാണു സര്‍ക്കാരിനുള്ളത്. സേനയിലെ വനിതാ പോലിസിന്റെ സേവനം സ്തുത്യര്‍ഹമാണെന്നും മന്ത്രി പറഞ്ഞു.
മന്ത്രി വി എസ് ശിവകുമാര്‍ അധ്യക്ഷത വഹിച്ചു. ഡിജിപി ടി പി സെന്‍കുമാര്‍, സൗത്ത് സോണ്‍ എഡിജിപി കെ പത്മകുമാര്‍, ചലച്ചിത്ര നടിയും സാമൂഹിക പ്രവര്‍ത്തകയുമായ അനു ഹസന്‍, അഡീഷണല്‍ ചീഫ് സെക്രട്ടറി നളിനി നെറ്റോ, ഇന്റലിജന്‍സ് എഡിജിപി എ ഹേമചന്ദ്രന്‍, എംഎസ്പി കമാന്‍ഡന്റ് ഉമ ബെഹ്‌റ സംസാരിച്ചു. സെമിനാര്‍ ഇന്നു സമാപിക്കും.
Next Story

RELATED STORIES

Share it