വനിതാ ജഡ്ജിയെഅപമാനിച്ച ടാക്‌സി ഡ്രൈവര്‍അറസ്റ്റില്‍

ന്യൂഡല്‍ഹി: വടക്കന്‍ ഡല്‍ഹിയില്‍ ടാക്‌സി കാറില്‍ യാത്ര ചെയ്യവെ വനിതാ ജഡ്ജിയെ അപമാനിക്കുകയും അസഭ്യം പറയുകയും ചെയ്‌തെന്ന കേസില്‍ ഡ്രൈവറെ പോലിസ് അറസ്റ്റ് ചെയ്തു. സന്ദീപ് എന്നയാളാണു പിടിയിലായത്. ഗുഡ്ഗാവില്‍ നിന്നാണ് ഇയാളെ രൂപ്‌നഗര്‍ പോലിസ് അറസ്റ്റ് ചെയ്തത്. തിസ് ഹസാരി കോടതിയിലെ അഡീഷണല്‍ സെഷന്‍സ് ജഡ്ജിയുടെ പരാതിയിലാണ് അറസ്റ്റ്. മെയ് 28നാണ് കേസിനാസ്പദമായ സംഭവം. വടക്കന്‍ ഡല്‍ഹിയിലെ മാര്‍ക്കറ്റില്‍ പോവാനായി ജഡ്ജി ടാക്‌സി സര്‍വീസില്‍ വിളിക്കുകയായിരുന്നു. മാര്‍ക്കറ്റിലത്തെി സാധനങ്ങള്‍ വാങ്ങാനായി പുറത്തിറങ്ങുമ്പോള്‍ കാത്തുനില്‍ക്കണമെന്ന് ഡ്രൈവറോട് ആവശ്യപ്പെട്ടു. രണ്ടുമിനിറ്റ് കഴിഞ്ഞതോടെ വൈകുന്നുവെന്നു പറഞ്ഞ് ഡ്രൈവര്‍ ജഡ്ജിയെ അസഭ്യം പറയുകയും കാറിലിരുന്ന അവരുടെ ബാഗെടുത്ത് പുറത്തേക്ക് എറിയുകയുമായിരുന്നുവെന്ന് പരാതിയില്‍ പറയുന്നു. ബുധനാഴ്ചയാണ് പോലിസിന് പരാതി ലഭിച്ചത്. തുടര്‍ന്ന് രൂപ്‌നഗര്‍ പോലിസ് കേസ് രജിസ്റ്റര്‍ ചെയ്യുകയും പ്രതിയെ അറസ്റ്റ് ചെയ്യുകയുമായിരുന്നു.
Next Story

RELATED STORIES

Share it