വനിതാ കമ്മീഷന്‍ ആര്‍എസ്എസ്സിന്റെ സ്വകാര്യ സ്വത്തല്ല: മുഖ്യമന്ത്രി

കൊല്ലം: ദേശീയ വനിതാ കമ്മീഷന്‍ ആര്‍എസ്എസിന്റെ സ്വകാര്യ സ്വത്തല്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. എല്‍ഡിഎഫ് കൊല്ലം ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ നല്‍കിയ സ്വീകരണ യോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
കേരളത്തില്‍ സന്ദര്‍ശനം നടത്തിയ കമ്മീഷനു മുന്നില്‍ പരാതി നല്‍കാനും കാര്യങ്ങള്‍ അവതരിപ്പിക്കാനും ആര്‍എസ്എസ് ഒഴികെയുള്ള സംഘടനകള്‍ക്ക് അനുമതി നിഷേധിച്ച കമ്മീഷന്റെ നിലപാട് ജനാധിപത്യ വിരുദ്ധമാണ്. എല്‍ഡിഎഫ് പ്രവര്‍ത്തകര്‍ക്കെതിരേ വ്യാപകമായി ആക്രമണം അഴിച്ചുവിട്ട ശേഷം ആര്‍എസ്എസിനെ ആക്രമിക്കുന്നുവെന്ന് ദേശീയതലത്തില്‍ പ്രചാരണം നടത്തുകയാണ് ചെയ്തതെന്നും മുഖ്യമന്ത്രി പറഞ്ഞു.
Next Story

RELATED STORIES

Share it