Idukki local

വനിതാ കണ്ടക്ടര്‍ക്കും ഡ്രൈവര്‍ക്കും ഭീഷണി; സ്വകാര്യ ബസ് ജീവനക്കാര്‍ അറസ്റ്റില്‍

തൊടുപുഴ: കെഎസ്ആര്‍ടിസി ബസിലെ വനിതാ കണ്ടക്ടറേയും െ്രെഡവറേയും ഭീഷണിപ്പെടുത്തിയ സംഭവത്തില്‍ സ്വകാര്യ ബസ് ജീവനക്കാരെ അറസ്റ്റ് ചെയ്തു.
ബസ് െ്രെഡവര്‍ മനോജ്, കണ്ടക്ടര്‍ ജയപ്രകാശ്,പോര്‍ട്ടര്‍ സന്ദീപ് എന്നിവരെയാണ് ഇന്നലെ കാഞ്ഞാര്‍ എസ്‌ഐ പി എസ് നാസറിന്റെ നേതൃത്വത്തിലുള്ള പോലിസ് അറസ്റ്റ് ചെയ്തത്.ബസും കസ്റ്റഡിയിലെടുത്തു.
കഴിഞ്ഞ ദിവസം തൊടുപുഴ- മൂലമറ്റം റൂട്ടിലോടുന്ന കെഎസ്ആര്‍ടിസി ബസിലെ ജീവനക്കാരെ ഇതേ റൂട്ടില്‍ സര്‍വ്വീസ് നടത്തുന്ന സ്വകാര്യബസിലെ ജീവനക്കാര്‍ ഭീഷണിപ്പെടുത്തിയെന്നാണ് കേസ്.
മൂലമറ്റത്തു നിന്നും കാഞ്ഞാര്‍ വരെ സ്വകാര്യ ബസ് ജീവനക്കാര്‍ കെഎസ്ആര്‍ടിസി ബസില്‍ യാത്ര ചെയ്ത് വനിതാ കണ്ടക്ടറെയും െ്രെഡവറെയും അസഭ്യം പറഞ്ഞു.രണ്ട് ബസുകളും അടുത്തടുത്ത സമയങ്ങളിലാണ് സര്‍വ്വീസ് നടത്തുന്നത്.
സര്‍വ്വീസ് നടത്തുന്നതിനിടെ പല പ്രാവശ്യം കെഎസ്ആര്‍ടിസിക്ക് മുന്നില്‍ സ്വകാര്യ ബസ് വിലങ്ങുകയും ചെയ്തിരുന്നു.
അറസ്റ്റ് ചെയ്ത പ്രതികളെ കേസ് രജിസ്റ്റര്‍ ചെയ്ത ശേഷം ജാമ്യത്തില്‍ വിട്ടയച്ചു.
Next Story

RELATED STORIES

Share it