Second edit

വനിതാദിനം

ഇന്ന് അന്താരാഷ്ട്ര വനിതാദിനമാണ്. സ്ത്രീകള്‍ക്ക് നിഷേധിക്കപ്പെടുന്ന നീതിയെക്കുറിച്ച് ലോകത്തെ ബോധ്യപ്പെടുത്തുകയും സമൂഹത്തില്‍ അവര്‍ക്കുള്ള സ്ഥാനം അടയാളപ്പെടുത്തുകയും ചെയ്യാന്‍ വേണ്ടിയാണ് ആഗോളവ്യാപകമായി ഈ ദിനം ആചരിക്കുന്നത്. എന്നാല്‍, സ്ത്രീയുടെ ദുരിതങ്ങള്‍ക്ക് അറുതിവരുത്താന്‍ വനിതാദിനാചരണത്തിന് എത്രത്തോളം സാധിച്ചിട്ടുണ്ട് എന്നുകൂടി ആലോചിക്കേണ്ടതുണ്ട്.
സ്ത്രീക്ക് അവകാശങ്ങള്‍ നിഷേധിക്കപ്പെട്ടതിന്റെ ചരിത്രം കൂടിയാണ് ലോകചരിത്രം. വസ്ത്രധാരണത്തിലും കുടുംബജീവിതത്തിലും തൊഴില്‍രംഗത്തുമെല്ലാം ഒട്ടേറെ വിവേചനങ്ങള്‍ സ്ത്രീകള്‍ അനുഭവിച്ചിട്ടുണ്ട്. സ്ത്രീയുള്ളേടത്തെല്ലാം സ്ത്രീപീഡനവുമുണ്ടാവുമെന്ന തമാശ ആസ്വദിച്ച് നിരന്തരം ചിരിക്കുന്ന പുരുഷകേന്ദ്രീകൃത ലോകത്താണ് നമ്മുടെ ജീവിതം. ഇത്തരമൊരു ജീവിതാവസ്ഥയില്‍ വനിതാദിനാചരണംകൊണ്ടൊക്കെ എത്രത്തോളം സ്ത്രീവിമോചനം സാധിക്കും?
എങ്കിലും സ്ത്രീകള്‍ക്ക് ആശ്വസിക്കാന്‍ വകയുണ്ടെന്നു തന്നെയാണ് ഇന്ത്യന്‍ സാഹചര്യത്തില്‍ വിലയിരുത്തേണ്ടത്. സ്ത്രീധന നിരോധന നിയമം, ഗാര്‍ഹിക പീഡന വിരുദ്ധ നിയമം, കുടുംബകോടതി, വനിതാ കമ്മീഷന്‍, ക്രിമിനല്‍ തെളിവ് നിയമങ്ങളില്‍ വരുത്തിയ ഭേദഗതി, വനിതാ സംവരണം എന്നിങ്ങനെ ഒട്ടേറെ സംവിധാനങ്ങള്‍ അവരെ സഹായിക്കാനുണ്ട്. അവയെ പരമാവധി ഉപയോഗപ്പെടുത്താന്‍ സാധിക്കുന്നുണ്ടോ?
Next Story

RELATED STORIES

Share it