kannur local

വനിതകള്‍ക്കു ട്രോമാ കെയര്‍ പരിശീലനം

പാപ്പിനിശ്ശേരി: പാപ്പിനിശ്ശേരി വെസ്റ്റ് പീസ് യുഎഇയുടെയും ട്രോമാ കെയര്‍ കണ്ണൂരിന്റെയും അന്‍സാറുല്‍ ഇസ്‌ലാം സംഘത്തിന്റെയും ആഭിമുഖ്യത്തില്‍ വനിതകള്‍ക്കായി ട്രോമാ കെയര്‍ പരിശീലനം നല്‍കി. എഡിഎം ഒ മുഹമ്മദ് അസ്‌ലം ഉദ്ഘാടനം ചെയ്തു. അബ്ദുസ്സലാം ഹാജി അധ്യക്ഷത വഹിച്ചു.
ജില്ലാ വുമന്‍ വെല്‍ഫെയര്‍ ഓഫിസര്‍ പി എം സൂര്യ ട്രാക്കിനെ പരിചയപ്പെടുത്തി. ഡോ. ഷിബി പി വര്‍ഗീസ് ഫസ്റ്റ് എയ്ഡ് ബേസിക് ലൈഫ് സപോര്‍ട്ടിനെയും കാസര്‍കോഡ് എംവിഐ വിജയന്‍ റോഡ് സുരക്ഷയെയും കുറിച്ച് ക്ലാസെടുത്തു. പി പി വിനോദ്കുമാര്‍ മോട്ടിവേഷന്‍ ലീഡര്‍ ഷിപ്പ് ക്ലാസെടുത്തു. ട്രാക്ക് വൈസ് പ്രസിഡന്റ് രന്‍ജിത്ത് രാജരത്‌നം അംഗങ്ങള്‍ക്ക് സത്യപ്രതിഞ്ഞ ചൊല്ലിക്കൊടുത്തു. സമാപന സമ്മേളനം കണ്ണൂര്‍ ആര്‍ടിഒ സി ജെ പോള്‍സണ്‍ ഉദ്ഘാടനം ചെയ്തു.
ഡോ. പി പി അബൂബക്കര്‍ അധ്യക്ഷത വഹിച്ചു. അഡ്വ. ഇ പി ഹംസക്കുട്ടി, സി പി റഷീദ്, കെ പി ഹനീഫ്, വി കെ അബ്ദുറഹീം സംസാരിച്ചു. അപകടങ്ങളില്‍ ഏറ്റവും കൂടുതടല്‍ രക്ഷകരായിയെത്തിയ നജീബ്, ഹനീഫ എന്നിവര്‍ക്ക് ഉപഹാരം നല്‍കി.
Next Story

RELATED STORIES

Share it