വനിതകളുടെ ട്വന്റി ലോകകപ്പും ഇന്നു മുതല്‍; ലോകം പിടിക്കാന്‍ പെണ്‍പടയും

ന്യൂഡല്‍ഹി: ലോകം മുഴുവനുമുള്ള ക്രിക്കറ്റ് പ്രേമികള്‍ പുരുഷന്‍മാരുടെ ട്വന്റി ലോകകപ്പിനെ വരവേല്‍ക്കാന്‍ കാത്തിരിക്കുമ്പോള്‍ മികവിന്റെ കാര്യത്തില്‍ തങ്ങളും പിന്നിലല്ലെന്ന് തെളിയിക്കാന്‍ തയ്യാറെടുക്കുകയാണ് പെണ്‍പട. വനിതകളുടെ ട്വന്റി ലോകകപ്പിനും ഇന്ന് ഇന്ത്യയില്‍ തുടക്കമാവുകയാണ്. ടൂര്‍ണമെ ന്റിന്റെ അഞ്ചാം എഡിഷനാണ് ഇന്ന് ആരംഭിക്കുന്നത്. എട്ടു വേദികളിലായി 10 രാജ്യങ്ങള്‍ അണിനിരക്കുന്ന ചാംപ്യന്‍ഷിപ്പില്‍ 23 മല്‍സരങ്ങളുണ്ട്.
അഞ്ചു പേര്‍ വീതമുള്ള രണ്ടു ഗ്രൂപ്പുകളിലായാണ് ടീമുകളെ തരംതിരിച്ചിരിക്കുന്നത്. ഗ്രൂപ്പ് എയില്‍ നിലവിലെ ചാംപ്യന്‍മാരായ ആസ്‌ത്രേലിയക്കൊപ്പം ന്യൂസിലന്‍ഡ്, ദക്ഷിണാഫ്രിക്ക, ഇംഗ്ലണ്ട്, അയര്‍ലന്‍ഡ് എന്നിവര്‍ അണിനിരക്കും. ഗ്രൂപ്പ് ബിയില്‍ ആതിഥേയരായ ഇന്ത്യക്കൊപ്പം പാകിസ്താന്‍, വെസ്റ്റ് ഇന്‍ഡീസ്, ബംഗ്ലാദേശ്, ഇംഗ്ലണ്ട് എന്നിവരാണുള്ളത്.
ഓരോ ടീമിനും നാലു കളിക ള്‍ വീതമുണ്ടാവും. പോയിന്റ് പട്ടികയില്‍ ആദ്യ രണ്ടു സ്ഥാനങ്ങളിലെത്തുന്ന രണ്ടു ടീമുകള്‍ സെമി ഫൈനലിലേക്ക് യോഗ്യത നേടും. കലാശക്കളി ഏപ്രില്‍ മൂന്നിനു കൊല്‍ക്കത്തയിലെ ഈഡന്‍ ഗാര്‍ഡന്‍സില്‍ അരങ്ങേറും.
പുരുഷന്‍മാരുടെ ട്വന്റി ലോകകപ്പില്‍ ഇതുവരെ ഒരു കിരീടം പോലും നേടാനായിട്ടില്ലെങ്കിലും വനിതകളില്‍ ഓസീസ് ടീമിനെ വെല്ലാന്‍ മറ്റാരുമില്ല. ഇതുവരെ നടന്ന നാലു ലോകകപ്പുകളി ല്‍ മൂന്നിലും കംഗാരുക്കളാണ് ചാംപ്യന്‍മാരായത്. ഒരു തവണ ഇംഗ്ലണ്ട് കിരീടം ചൂടി. ഇന്ത്യന്‍ ടീമിന് ഇതുവരെ ഫൈനലില്‍ പോലുമെത്താനായിട്ടില്ല. 2009, 10 വര്‍ഷങ്ങളില്‍ സെമിയിലെത്തിയതാണ് ഇന്ത്യയുടെ മികച്ച പ്രകടനം. പരിചയസമ്പന്നയായ മിതാലി രാജാണ് ഇത്തവണ ഇന്ത്യയെ നയിക്കുന്നത്.
ഇന്നു രണ്ടു മല്‍സരങ്ങളുണ്ട്. വൈകീട്ട് മൂന്നിന് ഇന്ത്യ യും ബംഗ്ലാദേശും തമ്മിലാണ് ഉദ്ഘാടനമല്‍സരം. രാത്രി ഏഴിന് ന്യൂസിലന്‍ഡ് ശ്രീലങ്കയെ നേരിടും.
Next Story

RELATED STORIES

Share it