palakkad local

വനമേഖലയില്‍ മാവോവാദി ഭീഷണി യെന്ന്; സുരക്ഷ ആവശ്യപ്പെട്ട് വനപാലകര്‍ സമരത്തിന്

ജെസി എം ജോയ്

മണ്ണാര്‍ക്കാട്: വനമേഖലയില്‍ മാവോവാദികളുടെ ഭീഷണി നിലനില്‍ക്കുന്നുണ്ടെന്ന പ്രചാരണത്തിന്റെ പശ്ചാത്തലത്തില്‍ മതിയായ സുരക്ഷ ഉറപ്പാക്കണമെന്ന് ആവശ്യപ്പെട്ട് വനപാലകര്‍ സമരത്തിലേക്ക്. മണ്ണാര്‍ക്കാട്, നിലമ്പൂര്‍ ഡിവിഷന്‍ പരിധികളില്‍ ഇതിന്റെ ഭാഗമായി ഇന്ന് രാവിലെ പത്തിന് അതത് ഡിവിഷനുകളില്‍ സ്‌റ്റേഷനുകളിലെയും— ഔട്ട് പോസ്റ്റുകളിലെയും ജോലി ബഹിഷ്‌ക്കരിച്ച് വനപാലകര്‍ അതത് ഡിവിഷനുകളില്‍ ഒത്തുകൂടും.
മാവോവാദി ഭീഷണി നിലനില്‍ക്കുന്ന സാഹചര്യം അധികൃതരുടെ ശ്രദ്ധയില്‍പ്പെടുത്തിയപ്പോള്‍ മാവോവാദികളെ നേരിടാനാണ് അധികൃതര്‍ നിര്‍ദേശം നല്‍കിയത്. എന്നാലിത് വനപാലകര്‍ക്കിടിയില്‍ രോഷത്തിന് ഇടയാക്കി. കാരണം യാതൊരു സുരക്ഷാ സംവിധാനവുമില്ലാതെയാണ് വനമേഖലയിലെ ജീവനക്കാര്‍ ജോലി ചെയ്യുന്നത്. മാത്രമല്ലാ മാവോവാദികള്‍ക്ക് ആദിവാസികളില്‍ നിന്നും പിന്തുണ ഏറുന്നതും ഇവരില്‍ ഭീതിയുണര്‍ത്തുന്നുണ്ട്.
ജീവന് സുരക്ഷ ഉറപ്പാക്കാനുള്ള ഉപകരണങ്ങള്‍ നല്‍കുക, കാട്ടില്‍ പരിശോധന നടത്തുമ്പോള്‍ സായുധരായ പോലിസുകാരുടെ സാന്നിധ്യം ഉറപ്പാക്കുക, ഉള്‍വനങ്ങളിലെ ഒ പികള്‍ താല്‍ക്കാലികമായി നിര്‍ത്താലാക്കുക, മാവോവാദി മേഖലയിലെ ജീവനക്കാര്‍ക്ക് 25 ശതമാനം അലവന്‍സ് നല്‍കുക തുടങ്ങിയ ആവശ്യങ്ങളാണ് വനപാലകര്‍ സര്‍ക്കാരിന് മുന്നില്‍ വെക്കുന്നത്. വരാനിരിക്കുന്ന സമരത്തിന്റെ മുന്നൊരുക്കമാണ് ഇന്നത്തേതെന്ന് കേരള പ്രൊട്ടക്ടീവ് സ്റ്റാഫ് അസോസിയേഷന്‍ മുന്നറിയിപ്പ് നല്‍കി.
Next Story

RELATED STORIES

Share it