വനപാലകരെ ആക്രമിച്ച സഹോദരങ്ങള്‍ പിടിയില്‍

തൊടുപുഴ: ചന്ദനക്കടത്ത് തടയാന്‍ ശ്രമിച്ച വനപാലകരെ ആക്രമിച്ച സഹോദരങ്ങള്‍ പിടിയിലായി. ഇവരില്‍നിന്ന് 100 കിലോ തൂക്കം വരുന്ന നാല് ചന്ദനക്കഷണങ്ങളും വാളും കത്തിയും കണ്ടെടുത്തു. പ്രതികളെ ഇന്നു രാവിലെ ദേവികുളം കോടതിയില്‍ ഹാജരാക്കും. കുണ്ടക്കാട് കരിമറ്റം വീട്ടില്‍ ജോസ് (50) ഈരാറ്റുപേട്ടയില്‍ താമസിക്കുന്ന ഇദ്ദേഹത്തിന്റെ ജ്യേഷ്ഠന്‍ ബേബി സെബാസ്റ്റ്യന്‍ (55) എന്നിവരെയാണ് വനപാലകര്‍ പിടികൂടിയത്.
കുണ്ടക്കാട് ഭാഗത്ത് രാത്രിയില്‍ മുറിച്ചെത്തിച്ച ചന്ദനം വീട്ടുമുറ്റത്ത് അറുത്തുകൊണ്ടിരുന്നത് വനപാലകര്‍ പട്രോളിങ്ങിനിടെ കണ്ടുപിടിച്ചു. ഇതിനെ തുടര്‍ന്നായിരുന്നു ആക്രമണം. ബീറ്റ് ഫോറസ്റ്റ് ഓഫിസര്‍ സുനിത് പി നായര്‍(33), ട്രൈബല്‍ വാച്ചര്‍ കെ തങ്കച്ചന്‍(23) എന്നിവര്‍ക്കാണ് പരിക്കേറ്റത്. ജോസിനെ വനപാലകര്‍ പിടികൂടാന്‍ ശ്രമിച്ചപ്പോള്‍ ബേബി സെബാസ്റ്റ്യന്‍ വനപാലകരെ തടിക്കഷണം കൊണ്ട് അടിക്കുകയായിരുന്നു. ഇതില്‍ സുനിത് പി നായര്‍ക്ക് തലയ്ക്കും തങ്കച്ചന് കൈയ്ക്കുമാണ് പരിക്ക്. ഇരുവരും സ്വകാര്യ ആശുപത്രിയില്‍ ചികില്‍സയിലാണ്.വനപാലകരെ ആക്രമിച്ച സഹോദരങ്ങള്‍
പിടിയില്‍
തൊടുപുഴ: ചന്ദനക്കടത്ത് തടയാന്‍ ശ്രമിച്ച വനപാലകരെ ആക്രമിച്ച സഹോദരങ്ങള്‍ പിടിയിലായി. ഇവരില്‍നിന്ന് 100 കിലോ തൂക്കം വരുന്ന നാല് ചന്ദനക്കഷണങ്ങളും വാളും കത്തിയും കണ്ടെടുത്തു. പ്രതികളെ ഇന്നു രാവിലെ ദേവികുളം കോടതിയില്‍ ഹാജരാക്കും. കുണ്ടക്കാട് കരിമറ്റം വീട്ടില്‍ ജോസ് (50) ഈരാറ്റുപേട്ടയില്‍ താമസിക്കുന്ന ഇദ്ദേഹത്തിന്റെ ജ്യേഷ്ഠന്‍ ബേബി സെബാസ്റ്റ്യന്‍ (55) എന്നിവരെയാണ് വനപാലകര്‍ പിടികൂടിയത്.
കുണ്ടക്കാട് ഭാഗത്ത് രാത്രിയില്‍ മുറിച്ചെത്തിച്ച ചന്ദനം വീട്ടുമുറ്റത്ത് അറുത്തുകൊണ്ടിരുന്നത് വനപാലകര്‍ പട്രോളിങ്ങിനിടെ കണ്ടുപിടിച്ചു. ഇതിനെ തുടര്‍ന്നായിരുന്നു ആക്രമണം. ബീറ്റ് ഫോറസ്റ്റ് ഓഫിസര്‍ സുനിത് പി നായര്‍(33), ട്രൈബല്‍ വാച്ചര്‍ കെ തങ്കച്ചന്‍(23) എന്നിവര്‍ക്കാണ് പരിക്കേറ്റത്. ജോസിനെ വനപാലകര്‍ പിടികൂടാന്‍ ശ്രമിച്ചപ്പോള്‍ ബേബി സെബാസ്റ്റ്യന്‍ വനപാലകരെ തടിക്കഷണം കൊണ്ട് അടിക്കുകയായിരുന്നു. ഇതില്‍ സുനിത് പി നായര്‍ക്ക് തലയ്ക്കും തങ്കച്ചന് കൈയ്ക്കുമാണ് പരിക്ക്. ഇരുവരും സ്വകാര്യ ആശുപത്രിയില്‍ ചികില്‍സയിലാണ്.
Next Story

RELATED STORIES

Share it