വനനിരീക്ഷണത്തിന് ഇനി ഡ്രോണിന്റെ സേവനവും

കൊല്ലം: വനനിരീക്ഷണത്തിന് ഡ്രോണിന്റെ സേവനം പ്രയോജനപ്പെടുത്താന്‍ വനംവകുപ്പ് നടപടി തുടങ്ങി. കഴിഞ്ഞ വര്‍ഷമാണ് ഇതു സംബന്ധിച്ച് വനംവകുപ്പ് തീരുമാനം കൈകൊണ്ടത്. സംസ്ഥാനത്ത് ആകെ 11,309.5 ചതുരശ്ര കിലോമീറ്ററാണ് വനമേഖല. ഇതില്‍ 9107.2 ചതുരശ്ര കിലോമീറ്ററും സംരക്ഷിത വനമാണ്. ഇവിടങ്ങളില്‍ കാര്യക്ഷമമായ നിരീക്ഷണത്തിന് നിലവിലുള്ള വനംവകുപ്പ് ജീവനക്കാരുടെ എണ്ണം പര്യാപ്തമല്ല. സംസ്ഥാനത്ത് മാവോവാദി സാന്നിധ്യം റിപോര്‍ട്ട് ചെയ്യുന്നതും ആനവേട്ടയും തടികടത്തും വ്യാപകമായതുമാണ് കൂടുതല്‍ പരിശോധനകള്‍ക്ക് ഡ്രോണ്‍ സംവിധാനം ഉപയോഗപ്പെടുത്താന്‍ കാരണം. ഡ്രോണില്‍ തെര്‍മല്‍ ഇന്‍ഫ്രാറെഡ് കാമറകളും സെന്‍സറുകളും ഘടിപ്പിച്ചാണ് നിരീക്ഷണം. സംസ്ഥാനത്തിനു പുറത്തുള്ള ഒരു ഏജന്‍സിയെയാണ് ഇതിനായി ചുമതലപ്പെടുത്തിയത്.
Next Story

RELATED STORIES

Share it