kasaragod local

വധശ്രമക്കേസില്‍ എട്ടു വര്‍ഷം തടവും പിഴയും

കാഞ്ഞങ്ങാട്: യുവാവിനെ തലയ്ക്ക് കല്ലിട്ട് കൊല്ലാന്‍ ശ്രമിച്ച കേസിലെ പ്രതിയെ എട്ട് വര്‍ഷം കഠിന തടവിനും 25,000 രൂപ പിഴയക്കാനും ഹൊസ്ദുര്‍ഗ് അസി. സെഷന്‍സ് കോടതി ശിക്ഷിച്ചു. ഉദിനൂര്‍ മാച്ചിക്കാട്ടെ കെ വി അജീഷി (27) നെയാണ് ശിക്ഷിച്ചത്. ഉദിനൂര്‍ മാച്ചിക്കാട് സ്വദേശിയും പെയിന്റിങ് തൊഴിലാളിയുമായ സനീഷിനെ (30) തലയില്‍ ചെത്ത് കല്ലിട്ട് കൊല്ലാന്‍ ശ്രമിച്ചുവെന്ന കേസിലാണ് ശിക്ഷ. 2010 ഫെബ്രുവരി 11ന് ഉച്ചയ്ക്ക് ഉദിനൂര്‍ മാച്ചിക്കാട്ടെ ഗ്രൗണ്ടില്‍ ഡാന്‍സ് പരിശീലനം കണ്ടുകൊണ്ടിരിക്കുന്നതിനിടയിലാണ് സംഭവം.
Next Story

RELATED STORIES

Share it