വധശ്രമം: ദലിത് എഴുത്തുകാരന്‍ അറസ്റ്റില്‍

ചെന്നൈ: വധശ്രമക്കുറ്റം ആരോപിച്ച് തമിഴ്‌നാട്ടിലെ ദലിത് എഴുത്തുകാരന്‍ ദുറായി ഗുണ (35)യെ പോലിസ് അറസ്റ്റ് ചെയ്തു. പുതുക്കോട്ട ജില്ലയിലെ കുലുന്‍ദാരംപെട്ടിയിലെ സ്വവസതിയില്‍ നിന്ന് കഴിഞ്ഞ ദിവസം പുലര്‍ച്ചെയാണ് ഇദ്ദേഹത്തെ അറസ്റ്റ് ചെയ്തത്. വീട്ടിലെത്തിയ പോലിസ് ഭീകരാന്തരീക്ഷം സൃഷ്ടിക്കുകയും ദുറായി ഗുണയെ വാനിലേക്കു വലിച്ചിഴക്കുകയും ചെയ്‌തെന്ന് ആരോപണമുണ്ട്. അതേസമയം, അറസ്റ്റ് ചെയ്യാനെത്തിയ പോലിസ് വാറന്റൊന്നും കാണിച്ചില്ലെന്ന് ഗുണയുടെ ഭാര്യ കോകില വ്യക്തമാക്കി.
തൊട്ടുകൂടായ്മ പശ്ചാത്തലമാക്കി രചിച്ച ഗുണയുടെ ആദ്യ നോവലായ ഊരാര്‍ വരൈന്ത ഊവിയത്തിനെതിരേ സവര്‍ണ ഹിന്ദുക്കള്‍ വന്‍ പ്രതിഷേധമുയര്‍ത്തുകയും ഇദ്ദേഹത്തിനെതിരേ നിരവധി കേസുകള്‍ ഫയല്‍ചെയ്യുകയും ചെയ്തിരുന്നു. പുസ്തകത്തിന്റെ പേരിലുള്ള പ്രതികാര നടപടിയാണ് അറസ്റ്റെന്ന് കോകില ആരോപിച്ചു. സവര്‍ണ ജാതിക്കാരുടെ സമ്മര്‍ദ്ദത്തെത്തുടര്‍ന്നാണ് പോലിസിന്റെ അറസ്റ്റെന്നു സംശയിക്കുന്നതായും കോകില വ്യക്തമാക്കി.
Next Story

RELATED STORIES

Share it