Idukki local

വണ്ണപ്പുറത്തെ ചിട്ടി തട്ടിപ്പ് ; ഇരയായവര്‍ നിയമ നടപടിക്ക്

തൊടുപുഴ: വണ്ണപ്പുറത്ത് ലക്ഷങ്ങളുടെ ചിട്ടി തട്ടിപ്പ് നടന്ന് മാസങ്ങള്‍ കഴിഞ്ഞിട്ടും പണം തിരികെ നല്‍കാത്തതിനാല്‍ ഇരയായവര്‍ നിയമ നടപടികള്‍ക്കൊരുങ്ങുന്നു. പോലിസിന്റെ സാന്നി ധ്യത്തില്‍ പണം തിരികെ നല്‍കാമെന്ന വാക്ക് നല്‍കിയിരുന്നു. എന്നാല്‍ മാസങ്ങള്‍ കഴിഞ്ഞിട്ടും പണം തിരികെ ലഭിക്കാത്തതോടെയാണ് ജനങ്ങള്‍ നിയമ നടപടികള്‍ക്കൊരുങ്ങുന്നത്. മാസങ്ങള്‍ കഴിഞ്ഞിട്ടും വ ാക്ക് പാലിക്കാത്തതാണ് കൂടുതല്‍ പ്രതിഷേധത്തത്തിനിടയാക്കുന്നത്  ടൗണില്‍ മുന്‍പ് പ്രവര്‍ത്തിച്ചു വന്നിരുന്ന പാസ് ഗ്രൂപ്പ് ചിറ്റ്‌സ് & ഫിനാന്‍സ് എന്ന സ്ഥാപനമാണ് ലക്ഷങ്ങളുടെ ച ിട്ടി തട്ടിപ്പ് നടത്തി കടന്നു കളഞ്ഞത്. 2012-13ല്‍ പ്രവര്‍ത്തനമാരംഭിച്ച സ്ഥാപനം ഒരു വര്‍ഷം മ ുന്‍പ് ജനങ്ങളെ കബളിപ്പിച്ച് അടച്ചു പൂട്ടുകയായിരുന്നു. കരിമ്പന്‍ സ്വദേശിയായ ആളുടെ ഉടമസ്ഥതയിലാണ് ഇവിടെ സ്ഥാപനം നടത്തിയിരുന്നത്. 25000, 50000, ഒരു ലക്ഷം എന്നിങ്ങനെയാണ് ഇവിടെ ചിട്ടിക്കായി ഇറക്കേണ്ടിയിരുന്ന തുക. ഇരുപത്തഞ്ച് ഇറക്കിലൂടെ പൂര്‍ത്തിയാകുന്ന ചിട്ടിക്ക് 2500 രൂപ പിടിച്ച് ബാക്കി തുക നല്‍കുന്ന രീതിയിലുമായിരുന്നു. എന്നാല്‍ ചിട്ടികളുടെ അവസാന തവണകളിലേക്കെത്തിയപ്പോള്‍ സ്ഥാപനം അടച്ചു പൂട്ടി ഉടമ മുങ്ങുകയായിരുന്നു. നിലവില്‍ നൂറിലധികം വരുന്ന ആളുകളുടെ പണമാണ് നഷ്ടപ്പെട്ടത്.മാസങ്ങള്‍ക്ക് മുന്‍പ് രാത്രയില്‍ ചിട്ടി സ്ഥാപനത്തിലെ സാധനങ്ങള്‍ രഹസ്യമായി മാറ്റുന്നതിനിടെ പിടികൂടിയതോടെയാണ് തട്ടിപ്പ് പുറത്തുവന്നത്. ചിട്ടി പിടിച്ചെടുത്തവര്‍ തവണകള്‍ മുടക്കിയതാണ് ചിട്ടി പൊളിയാന്‍ ക ാരണമായി ഉടമ പറയുന്നത്. കച്ചവടക്കാരും കൂലിപ്പണിക്കാരും ഉള്‍പ്പെടെയാണ് ഇവിടെ തട്ടിപ്പിനിരയായത്. തട്ടിപ്പുമായി ബന്ധപ്പെട്ട് നിരവധി പരാതികള്‍ പോലിസില്‍ നല്‍കിയതായും തട്ടിപ്പിനിരയായവര്‍ പറയു
Next Story

RELATED STORIES

Share it