Idukki local

വണ്ടിപ്പെരിയാര്‍ നിലനിര്‍ത്താനും വീണ്ടെടുക്കാനും വനിതകളുടെ മല്‍സരം

വണ്ടിപ്പെരിയാര്‍: അഴുത ബ്ലോക്ക് പഞ്ചായത്തിലെ വണ്ടിപ്പെരിയാര്‍ ഡിവിഷനില്‍ വനിതകളുടെ പോരാട്ടം കസറുന്നു.നിലവില്‍ വണ്ടിപ്പെരിയാര്‍ പഞ്ചായത്തംഗമായ വനിത മുരുകനാണ് യു.ഡി.എഫ്. സ്ഥാനാര്‍ഥി. മഹിളാ സംഘം പീരുമേട് ഏരിയാ കമ്മിറ്റി അംഗവും കുടുംബശ്രീ സിഡിഎസ് മെംബറുമായ സെല്‍വത്തായിയാണ് ഇടതുമുന്നണിയുടെ തേരാളി. ശക്തി തെളിയിക്കാന്‍ ബി ജെപി യുടെ ഭാഗ്യലക്ഷ്മിയുമുണ്ട്.
തോട്ടം മേഖലയ്ക്ക് നിര്‍ണായക സ്വാധീനമുള്ള ഡിവിഷനാണിത്. വള്ളക്കടവ്, ശബരിമല, ഇഞ്ചിക്കാട്, അരണക്കല്‍, ഡീപ്ടീന്‍, വണ്ടിപ്പെരിയാര്‍ വെസ്റ്റ്, തങ്കമല എന്നീ വാര്‍ഡുകള്‍ ചേരുന്ന താണ് ഈ ഡിവിഷന്‍.2010ലാണ് പുതിയ വാര്‍ഡുകള്‍ കൂട്ടിച്ചേര്‍ത്ത് പുതിയ വണ്ടിപ്പെരിയാര്‍ ഡിവിഷന്‍ രൂപീകരിച്ചത്.കാലാകാലമായി യു ഡി എഫിനു മുന്‍തൂക്കമുള്ള വാര്‍ഡുകളാണ് പുതിയ ഡിവിഷനില്‍ ഉള്ളത്. 2010ല്‍ യു.ഡി.എഫിലെ ഷാജി പൈനാടത്ത് 330 വോട്ടിന്റെ ഭൂരിപക്ഷത്തില്‍ ഇവിടെ വിജയിച്ചു. ഇതു നിലനിര്‍ത്താന്‍ യു ഡിഎഫ് ശ്രമിക്കുമ്പോള്‍ പിടിച്ചെടുക്കാനാണ് എല്‍ഡിഎഫ് യത്‌നം. വണ്ടിപ്പെരിയാര്‍ പഞ്ചായത്തിലെ 13ാം വാര്‍ഡായ ഡീപ്ടീനിന്റെ പ്രതിനിധിയായാണ് വനിതാ മുരുകന്‍ നേരത്തേ തിരഞ്ഞെടുക്കപ്പെട്ടത്.
പത്തുവര്‍ഷമായി രാഷ്ടീയ രംഗത്തും സജീവമാണ് ഇവര്‍.ജനപ്രതിനിധി എന്ന നിലയില്‍ വാര്‍ഡില്‍ 86 ലക്ഷം രൂപയുടെ വികസന പ്രവര്‍ത്തനം നടത്തിയത് ഇവര്‍ ചൂണ്ടിക്കാട്ടുന്നു. എല്‍ഡിഎഫ് സാരഥിയായ സെല്‍വത്തായി കരടിക്കഴി എസ്റ്റേറ്റില്‍ ജനിച്ചു വളര്‍ന്നയാളാണ് .മാതാപിതാക്കള്‍ കോണ്‍ഗ്രസ് അനുഭാവികളായിരുന്നു. 20 വര്‍ഷം മുന്‍പ് വിവാഹ ശേഷമാണ് ഇടതുപക്ഷവുമായി കൂടുതല്‍ ബന്ധപ്പെടുന്നതും പൊതുരംഗത്ത് ഇറങ്ങിയതും. സിപിഎം പെരിയാര്‍ ലോക്കല്‍ കമ്മിറ്റി അംഗം,ബാലസംഘം പ്രവര്‍ത്തക,പികെഎസ് .പീരുമേട് ഏരിയാ കമ്മിറ്റി അംഗം, സിഡിഎസ്.പ്രവര്‍ത്തക എന്നീ നിലകളില്‍ വര്‍ത്തിക്കുന്നു.
വണ്ടിപ്പെരിയാര്‍ പഞ്ചായത്ത് ഭരണ സമിതിയുടെ വികസന നേട്ടങ്ങള്‍ വോട്ടാകുമെന്ന പ്രതീക്ഷ എല്‍ഡിഎഫ് നിലനിര്‍ത്തുമ്പോള്‍ കഴിഞ്ഞ തവണ വണ്ടിപ്പെരിയാര്‍ ബ്ലോക്ക് ഡിവിഷനില്‍ യുഡിഎഫ്.കൊണ്ടുവന്ന ജനക്ഷേമ പദ്ധതികള്‍ക്കുള്ള അംഗീകാരമാവും തിരഞ്ഞെടുപ്പ് ഫലമെന്നാണ് യു.ഡി.എഫ്. കണക്കു കൂട്ടുന്നത്. വണ്ടിപ്പെരിയാര്‍ ടൗണില്‍ താമസം മേസ്തിരി പണിക്കാരനായ രാജനാണ് സെല്‍വത്തായിയുടെ ഭര്‍ത്താവ്.കോട്ടയത്തെ സ്വകാര്യ സ്ഥപനത്തിലെ ജീവനക്കാരനായ മുരുകനാണ് വനിതയുടെ ഭര്‍ത്താവ്.
Next Story

RELATED STORIES

Share it