വട്ടംകറക്കിയ കടുവ കൂട്ടിലായി; നാട്ടുകാര്‍ക്കും വനപാലകര്‍ക്കും ആശ്വാസം
BY Sumeera SMR5 Dec 2015 4:56 AM GMT
Sumeera SMR5 Dec 2015 4:56 AM GMT
സുല്‍ത്താന്‍ ബത്തേരി: സുല്‍ത്താന്‍ ബത്തേരി, നൂല്‍പ്പുഴ മേഖലകളില്‍ കഴിഞ്ഞ 12 ദിവസമായി നാട്ടുകാരെയും വനപാലകരെയും വട്ടംകറക്കിയ കടുവ ഒടുവില്‍ കൂട്ടില്‍. രാപ്പകല്‍ വ്യത്യാസമില്ലാതെ ഊണും ഉറക്കവും നഷ്ടപ്പെടുത്തിയാണ് നൂറോളം വനപാലകര്‍ തീവ്രശ്രമം നടത്തിയത്.കഴിഞ്ഞ 22ന്് തുടങ്ങിയ കടുവയെ പിടികൂടാനുള്ള ശ്രമങ്ങള്‍ക്കാണ് ഇന്നലെ പുലര്‍ച്ചെ പരിസമാപ്്തിയായത്. ആദ്യം കുപ്പാടിക്ക് സമീപം വനാതിര്‍ത്തിയില്‍ കെട്ടിയിരുന്ന പശുവിനെ കടിച്ചുകൊന്ന കടുവ തുടര്‍ന്ന് ഒന്നാം മൈല്‍, പച്ചാടി, വള്ളുവാടി, പുതുവീട് എന്നിവിടങ്ങളിലായി ഏഴു വളര്ത്തുമൃങ്ങളെ കൊന്നു. പൊതുജനങ്ങളില്‍ നിന്നുള്ള പ്രതിഷേധം ശക്തമായതോടെ വനപാലകര്‍ കടുവയെ പിടികൂടാന്‍ ഇറങ്ങിത്തിരിക്കുകയായിരുന്നു. ഓടപ്പള്ളം, പുതുവീട് വനമേഖലയില്‍ രണ്ടു കിലോമീറ്റര്‍ ചുറ്റളവില്‍ കഴിഞ്ഞ നാലു ദിവസമായി കടുവയെ തളച്ചിട്ടു. ഇരയെ കെട്ടിയിട്ട് കടുവയെ ആകര്‍ഷിച്ച് മയക്കുവെടി വയ്ക്കാന്‍ ശ്രമം നടത്തിയെങ്കിലും പരാജയപ്പെട്ടു. തുടര്‍ന്നു സിസിഎഫ് അടക്കം സ്ഥലത്തെത്തിയാണ് രണ്ടു ദിവസത്തെ രാപ്പകല്‍ ശ്രമഫലമായി കടുവയെ കൂട്ടില്‍ അകപ്പെടുത്തിയത്. സിസിഎഫ്്് പ്രദീപ് ജി കൃഷ്ണന്, വയനാട് വൈല്‍ഡ് ലൈഫ് വാര്ഡന് ഇന്‍ ചാര്‍ജ് ധനേഷ്കുമാര്‍, അസിസ്റ്റന്റ് വൈല്‍ഡ് ലൈഫ് വാര്ഡന്മാരായ അജിത് കെ രാമന്, എ കെ ഗോപാലന് നേതൃത്വം നല്കി.
Next Story
RELATED STORIES
ത്രിപുരയില്‍ വീണ്ടും വോട്ടെടുപ്പ് നടത്തണമെന്ന് ഇടതുമുന്നണി; പരാതിക്ക്...
20 April 2024 10:40 AM GMTതനിക്കെതിരെ എസ്എഫ്ഐ നടത്തിയത് പ്രതിഷേധമല്ല, ആക്രമണമാണ്: ഗവര്‍ണര്‍...
20 April 2024 10:34 AM GMTപക്ഷിപ്പനി; പഞ്ചായത്ത് തല സമിതികള്‍ കൂടി മേല്‍നടപടികള്‍ സ്വീകരിക്കും: ...
20 April 2024 10:30 AM GMTതൊഴിലാളികളെ രാഷ്ട്രീയവല്ക്കരിക്കും; എസ്ഡിടിയു സംസ്ഥാന പ്രതിനിധി...
20 April 2024 10:27 AM GMTനുണക്ക് സമ്മാനം കൊടുക്കുകയാണെങ്കിൽ ഒന്നാം സ്ഥാനം വിഡി സതീശന് കിട്ടും : ...
20 April 2024 10:26 AM GMTതെലങ്കാനയില്‍ ക്രിസ്ത്യന്‍ സ്കൂള്‍ ആക്രമിച്ച സംഭവം: 12 ഹിന്ദുത്വരെ...
20 April 2024 9:28 AM GMT