palakkad local

വടക്കേക്കാട് പഞ്ചായത്തില്‍ അനിശ്ചിതത്വം തുടരുന്നു

കുന്നംകുളം: വടക്കേകാട് ഗ്രാമപ്പഞ്ചായത്തില്‍ ആരുടെ നേതൃത്വത്തിലുള്ള ഭരണസമിതിയായിരിക്കും അധികാരത്തിലേറുകയെന്നത് വിജയ പ്രഖ്യാപനങ്ങള്‍ക്ക് ശേഷവും പ്രകടമല്ലാത്ത രാഷ്ട്രീയ അനിശ്ചിതത്വത്തിലേക്ക് നീങ്ങിയിരിക്കുകയാണ്.
ഫസലുല്‍ അലിയുടെ നേതൃത്വത്തിലുള്ള യുഡിഎഫ് എട്ട് വാര്‍ഡുകളിലും നബീലിന്റെ നേതൃത്വത്തിലുള്ള ജനകീയ വികസന മുന്നണി നാല് വാര്‍ഡുകളിലും എല്‍ഡിഎഫ് നാല് വാര്‍ഡുകളിലും വിജയിച്ചതോടെ പ്രവചനാതീതമായ രാഷ്ട്രീയ അവ്യക്തതയിലേക്കാണ് വടക്കേകാട് രാഷ്ട്രീയം ചെന്നെത്തിയിരിക്കുന്നത്.
കോണ്‍ഗ്രസിനകത്തെ ഗ്രൂപ്പ് പോരിന്റെ ഫലമായി പുറത്തുപോയ നബീലിന്റെ വിഭാഗത്തെ എല്‍ഡിഎഫ് പിന്തുണച്ചിട്ടുണ്ട്. അതുകൊണ്ട് തന്നെ, നബീല്‍ വിഭാഗം എല്‍ഡിഎഫിനൊപ്പം നില്‍ക്കാനാണ് സാധ്യത. അങ്ങനെയാണെങ്കില്‍ തന്നെ കക്ഷിനില എട്ടും എട്ടും ആണ് ആവുക. ഒറ്റയ്ക്ക് ഭരിക്കുവാനുള്ള ഭൂരിപക്ഷം ആര്‍ക്കും ലഭിക്കുകയുമില്ല.
ഫസലുല്‍ അലി- നബീല്‍ വിഭാഗം തര്‍ക്കം രൂക്ഷമായി നില നില്‍ക്കുന്നതിനാല്‍ ജനകീയ വികസന മുന്നണി കോണ്‍ഗ്രസിനെ പിന്തുണക്കാനും സാധ്യതയില്ല. എന്തായാലും നി ര്‍ണായകമായ ഈ രാഷ്ട്രീയ അനിശ്ചിതത്വം എങ്ങനെ മറികടക്കാം എന്ന സജീവ ചര്‍ച്ചയിലാണ് വടക്കേകാട് രാഷ്ട്രീയമണ്ഡലം.
Next Story

RELATED STORIES

Share it