thrissur local

വടക്കാഞ്ചേരിയില്‍ വൈദ്യുതി ലൈന്‍ പൊട്ടിവീണു; കനത്ത നാശനഷ്ടം

വടക്കാഞ്ചേരി: തെക്കുംകര പഞ്ചായത്തിലെ ഊരോക്കാട് വൈദ്യുതി ലൈന്‍ പൊട്ടി വീണ് കനത്ത നാശനഷ്ടം സംഭവിച്ചു. മാടക്കത്തറ 400 കെ വി സബ് സ്റ്റേഷനില്‍ നിന്നും മലപ്പുറം ജില്ലയിലെ അരീക്കോട്ടിലേക്കുള്ള വൈദ്യുതി കൊണ്ടുപോകുന്ന 230 കെ.വി ഹൈ ടെന്‍ഷന്‍ വൈദ്യുതി ലൈനാണ് പൊട്ടിവീണത്.
തിങ്കളാഴ്ച്ച രാത്രിയിലുണ്ടായ കനത്ത മഴയെ തുടര്‍ന്ന് അപകടം സംഭവിക്കുകയായിരുന്നു. കമ്പി പൊട്ടി വീണതോടെ വലിയ ശബ്ദവും തീഗോളം ഉയര്‍ന്നതായും നാട്ടുകാര്‍ പറയുന്നു.
പെട്ടെന്നുള്ള വൈദ്യുതി പ്രഹരത്തില്‍ വീടുകളിലെ ഇലക്ട്രോണിക് ഉപകരണങ്ങളും കംപ്യൂട്ടറുകളും കത്തി നശിച്ചിട്ടുണ്ട്. കാര്‍ഷിക വിളകള്‍ക്കും നാശം സംഭവിച്ചിട്ടുണ്ട്.
വലിയ കമ്പികള്‍ ഒട്ടു മിക്കതും പൊട്ടി വീണ നിലയിലാണ്. മഴയില്‍ കനത്ത ശബ്ദവും തീഗോളവും അനുഭവപ്പെട്ടതോടെ സമീപ വാസികള്‍ വീടിനുള്ളില്‍ നിന്നും പുറത്തേക്കോടി.
ഇലക്ട്രിസിറ്റിയിലെ ഉന്നത ഉദ്യോഗസ്ഥര്‍ സ്ഥലം സന്ദര്‍ശിച്ചിരുന്നു. അറ്റകുറ്റപണികള്‍ പുരോഗമിയ്ക്കുകയാണ്.
Next Story

RELATED STORIES

Share it