malappuram local

വാഹനാപകടം; മൂന്ന് പെരിന്തല്‍മണ്ണ സ്വദേശികള്‍ മരിച്ചു

വാഹനാപകടം; മൂന്ന് പെരിന്തല്‍മണ്ണ സ്വദേശികള്‍ മരിച്ചു
X
[caption id="attachment_74498" align="alignnone" width="359"]muhammed മുഹമ്മദലി[/caption]

[caption id="attachment_74497" align="alignnone" width="357"]shameer ഷെമീര്‍[/caption]

പെരിന്തല്‍മണ്ണ:തൃശൂര്‍ വടക്കാഞ്ചേരിയിലുണ്ടായ വാഹനാപകടത്തില്‍ ബന്ധുക്കളായ മൂന്ന് പെരിന്തല്‍മണ്ണ സ്വദേശികള്‍ മരിച്ചു. തൂത വാഴേങ്കട   കളത്തില്‍ കുണ്ട് സ്വദേശികളായ തോട്ടശ്ശേരി കളത്തില്‍ മുഹമ്മദ് കുട്ടിയുടെ ഭാര്യ റാബിയ(50), മകന്‍ ഷെമീര്‍(24), ഓട്ടോ െ്രെഡവര്‍ തോട്ടശ്ശേരി കളത്തില്‍ മുഹമ്മദലി(40) എന്നിവരാണ് മരിച്ചത്. ഇന്നു രാവിലെയാണ് അപകടം.  തൃശൂര്‍ ജൂബിലി മിഷന്‍ ആശുപത്രിയില്‍ റാബിയയുടെ ചികിത്സക്കു പോകുമ്പോഴാണ് അപകടം ഉണ്ടായത്. ഇവര്‍ സഞ്ചരിച്ചിരുന്ന ഓട്ടോയില്‍ കാര്‍ ഇടിക്കുകയായിരുന്നു. സഹീര്‍, ഷെഫീഖ് സഖാഫി, ഷാഹിദ എന്നിവരാണ് ഷെമീറിന്റെ സഹോദരങ്ങള്‍. സാജിതയാണ് മുഹമ്മദലിയുടെ ഭാര്യ. അസീസ്, നിയാസ് , ഷഹന എന്നിവര്‍ മക്കളാണ്. തൃശൂര്‍ മെഡിക്കല്‍ കോളജില്‍ പോസ്റ്റ്‌മോര്‍ട്ടം നടത്തിയ മൃതദേഹങ്ങള്‍ കളത്തില്‍ കുണ്ട് ബദറുല്‍ ഹുദാ ജുമാ മസ്ജിദ് ഖബര്‍സ്ഥാനില്‍ വെള്ളിയാഴ്ച വൈകിട്ട് ഖബറടക്കും. മരിച്ച റാബിയയുടെ ഭര്‍ത്താവ് മുഹമ്മദ് കുട്ടിയുടെ പിതൃ സഹോദരനാണ് മരിച്ച മുഹമ്മദാലി.
Next Story

RELATED STORIES

Share it