Flash News

വടക്കന്‍ സിറിയയില്‍ ഐ.എസ് മുന്നേറ്റം

വടക്കന്‍ സിറിയയില്‍ ഐ.എസ് മുന്നേറ്റം
X
ISIS

ബെയ്‌റൂത്ത്: വടക്കന്‍ സിറിയയില്‍ ഐഎസ് സായുധസംഘം  മുന്നേറ്റം നടത്തിയതായി ബ്രിട്ടന്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന സിറിയന്‍ യുദ്ധനിരീക്ഷക സംഘടന. ശക്തമായ പോരാട്ടത്തിനൊടുവില്‍ സായുധ പ്രതിപക്ഷത്തെ തുരത്തി തുര്‍ക്കിയുമായി അതിര്‍ത്തി പങ്കിടുന്ന ഗ്രാമം ഐഎസ് പിടിച്ചെടുത്തതായി സിറിയന്‍ മനുഷ്യാവകാശ നിരീക്ഷക സംഘടന വ്യക്തമാക്കി.
തുര്‍ക്കി അതിര്‍ത്തിയില്‍നിന്ന് എട്ടു കിലോ മീറ്റര്‍ അകലെയുള്ള അസാസ് നഗരത്തില്‍നിന്ന് ഐഎസിന്റെ ശക്തിദുര്‍ഗമായ കിഴക്കന്‍ മേഖല ലക്ഷ്യമാക്കി മുന്നേറിയ വിമതരെ കനത്ത പ്രത്യാക്രമണത്തിനൊടുവില്‍ തുരത്തിയെന്നും നിരീക്ഷക സംഘടന അറിയിച്ചു.
Next Story

RELATED STORIES

Share it