വടക്കന്‍ സിറിയയില്‍ ഐഎസ് മുന്നേറ്റം

ബെയ്‌റൂത്ത്: ശക്തമായ തിരിച്ചടികള്‍ക്കൊടുവില്‍ വടക്കന്‍ സിറിയയില്‍ ഐഎസ് സായുധസംഘം വ്യക്തമായ മുന്നേറ്റം നടത്തിയതായി ബ്രിട്ടന്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന സിറിയന്‍ യുദ്ധനിരീക്ഷക സംഘടന. ശക്തമായ പോരാട്ടത്തിനൊടുവില്‍ സായുധ പ്രതിപക്ഷത്തെ തുരത്തി തുര്‍ക്കിയുമായി അതിര്‍ത്തി പങ്കിടുന്ന ഗ്രാമം ഐഎസ് പിടിച്ചെടുത്തതായി സിറിയന്‍ മനുഷ്യാവകാശ നിരീക്ഷക സംഘടന വ്യക്തമാക്കി.
തുര്‍ക്കി അതിര്‍ത്തിയില്‍നിന്ന് എട്ടു കി മീറ്റര്‍ അകലെയുള്ള അസാസ് നഗരത്തില്‍നിന്ന് ഐഎസിന്റെ ശക്തിദുര്‍ഗമായ കിഴക്കന്‍ മേഖല ലക്ഷ്യമാക്കി മുന്നേറിയ വിമതരെ കനത്ത പ്രത്യാക്രമണത്തിനൊടുവില്‍ തുരത്തിയെന്നും നിരീക്ഷക സംഘടന അറിയിച്ചു. വിമതനിയന്ത്രണത്തിലുള്ള ദ്യുതയാന്‍ ഭാഗികമായി ഐഎസ് വളഞ്ഞതായും നിരീക്ഷക സംഘടനാ മേധാവി റമി അബ്ദുര്‍റഹ്മാന്‍ വ്യക്തമാക്കി.
സര്‍ക്കാര്‍ നിയന്ത്രണത്തിലുള്ള തെക്കുകിഴക്കന്‍ ഹലബിലെ പോരാട്ടനഗരമായ കനാസറിലും ഐഎസ് മുന്നേറ്റം നടത്തിയിട്ടുണ്ട്.
Next Story

RELATED STORIES

Share it