വടക്കന്‍ കൊറിയ അണുപരീക്ഷണം നടത്തി; പരീക്ഷണത്തെ തുടര്‍ന്ന് ഭൂചലനം
BY swapna en6 Jan 2016 4:30 AM GMT
X
swapna en6 Jan 2016 4:30 AM GMT
പ്യോംഗ്യാംഗ് : വടക്കന്‍ കൊറിയ വിജയകരമായി ആണവപരീക്ഷണം നടത്തി.ആണവ ബോംബിനെക്കാള്‍ തീവ്രതയുള്ള ഹൈഡ്രജന്‍ ബോംബാണ് കൊറിയ പരീക്ഷിച്ചത്. പ്രാദേശിക സമയം 10 മണിക്കാണ് പരീക്ഷണം. രാജ്യം അതിനൂതനമായ ഹൈഡ്രജന്‍ ബോംബ് വികസിപ്പിച്ചെടുത്തിട്ടുണ്ടെന്ന് കഴിഞ്ഞ മാസം വടക്കന്‍ കൊറിയന്‍ നേതാവ് കി ജോങ് പറഞ്ഞിരുന്നു.
അതിനിടെ പരീക്ഷണത്തെ തുടര്‍ന്ന് വടക്കന്‍ കൊറിയയില്‍ ഭൂചലനമുണ്ടായി. തലസ്ഥാനമായ പ്യോംഗ്യാംഗില്‍നിന്ന് 90 കിലോ മീറ്റര്‍ അകലെയാണ് ഭൂചലനം ഉണ്ടായത്. 5.2 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം ഉണ്ടായത് ആണവപരീക്ഷണകേന്ദ്രത്തിനു സമീപമാണ്. ഭൂചലനം പരീക്ഷണത്തെ തുടര്‍ന്നാണെന്ന് യു എസ് ഭൗമശാസ്ത്ര വകുപ്പ് അറിയിച്ചു.
വടക്കന്‍ കൊറിയയുടെ ആണവപരീക്ഷണം ലോകരാജ്യങ്ങളെ ഞെട്ടിച്ചിരിക്കുകയാണ്. ഒരു രാജ്യത്തെയും അറിയിക്കാതെയാണ് കൊറിയയുടെ നടപടി. തെക്കന്‍ കൊറിയ അടിയന്തര യോഗം ചേര്‍ന്നിട്ടുണ്ട്. 2005ല്‍ വടക്കന്‍ കൊറിയ അണുബോംബ് ഉണ്ടാക്കിയതായി അവകാശപ്പെട്ടിരുന്നു. കൂടാതെ 2006, 2009, 2013 വര്‍ഷങ്ങളിലും വടക്കന്‍ കൊറിയ ആണവപരീക്ഷണം നടത്തിയിരുന്നു.ഹിരോഷിമയിലും നാഗസാക്കിയിലും അമേരിക്ക പരീക്ഷിച്ച ബോംബിനേക്കാള്‍ തീവ്രതയുള്ളതാണ് ഹൈഡ്രജന്‍ ബോംബ്്. ആദ്യമായി ഹൈഡ്രജന്‍ ബോംബ് പരീക്ഷണം നടത്തിയത് അമേരിക്കയാണ്. റഷ്യ, ചൈന, ഫ്രാന്‍സ്, ബ്രിട്ടണ് എന്നിവര്‍ക്കും ഹൈഡ്രജന്‍ ബോംബ് കൈവശം ഉണ്ട്.
Next Story
RELATED STORIES
ഒമാനില്‍ വാഹനാപകടം: രണ്ട് മലയാളികള്‍ ഉള്‍പ്പെടെ മൂന്ന് നഴ്സുമാര്‍...
25 April 2024 4:42 PM GMTപരീക്ഷാപേപ്പറില്‍ 'ജയ്ശ്രീറാം' എന്നെഴുതിയ വിദ്യാര്‍ഥികള്‍ക്ക്...
25 April 2024 1:05 PM GMTപട്നയില്‍ ഹോട്ടലില്‍ വന്‍ തീപിടിത്തം; ആറുമരണം
25 April 2024 11:53 AM GMTജാവദേക്കര്‍ ഇ പിയുമായി ചര്‍ച്ച നടത്തിയത് പിണറായിക്കു വേണ്ടി; സുധാകരന് ...
25 April 2024 11:24 AM GMTമസ്ജിദിനു നേരെ 'അമ്പെയ്ത' ഹൈദരാബാദിലെ ബിജെപി സ്ഥാനാര്‍ഥിയുടെ ആസ്തി 221 ...
25 April 2024 11:03 AM GMTതൃശ്ശൂർ പൂരത്തിനിടെ വിദേശ വ്ളോഗർമാർക്ക് നേരേ ലൈംഗികാതിക്രമം
25 April 2024 10:54 AM GMT