palakkad local

വടക്കഞ്ചേരി ടൗണും പരിസരവും ഇനി കാമറയുടെ നിരീക്ഷണത്തില്‍

വടക്കഞ്ചേരി: വടക്കഞ്ചേരി ടൗണും പരിസരവും ഇനി മുതല്‍ 24 മണിക്കൂര്‍ കാമറയുടെ നിരീക്ഷണത്തില്‍. കുറ്റകൃത്യങ്ങള്‍ കുറയ്ക്കാന്‍ ലക്ഷ്യമിട്ട് വടക്കഞ്ചേരി പോലിസിന്റെയും ഗ്രാമ പഞ്ചായത്തിന്റെയും സഹകരണത്തോടെ സിറ്റി ന്യൂസാണ് ടൗണിന്റെ വിവിധ ഭാഗങ്ങളില്‍ കാമറകള്‍ സ്ഥാപിച്ചത്.പോലിസ് സ്‌റ്റേഷനില്‍ സ്ഥാപിച്ചിട്ടുള്ള എല്‍ഇഡി സ്‌ക്രീനില്‍ ടൗണിന്റെ ദൃശ്യങ്ങള്‍ സൂക്ഷിക്കാനുള്ള സംവിധാനവും ഒരുക്കിയിട്ടുണ്ട്. പത്തോളം സ്ഥലങ്ങളില്‍ കാമറകള്‍ സ്ഥാപിച്ചിട്ടുണ്ട്. കാമറ സ്ഥാപിച്ചതിനോടൊപ്പം ബസ് സ്‌റ്റോപ്പുകളില്‍ എല്‍ഇഡി ടെലിവിഷനും വെച്ചിട്ടുണ്ട്.
ബസ്സുകളുടെ സമയവിവരങ്ങളും വിനോദ പരിപാടികളും ഇതിലൂടെ സംപ്രേഷണം ചെയ്യും. പദ്ധതിയുടെ ഉദ്ഘാടനം എ കെ ബാലന്‍ എംഎല്‍എ നിര്‍വഹിച്ചു. പഞ്ചായത്ത് പ്രസിഡന്റ് അനിതാ പോള്‍ സണ്‍ അധ്യക്ഷത വഹിച്ചു. ആലത്തൂര്‍ ഡിവൈഎസ്പി സി കെ രാമചന്ദ്രന്‍ , സിഐ എസ് പി സുധീരന്‍, എസ്‌ഐ ബി ഷാജു മോന്‍, പഞ്ചായത്ത് വൈസ് പ്രസിഡന്റ കെ കുമാരന്‍, പി ഗംഗാധരന്‍, സരോജിനി രാമകൃഷ്ണന്‍, രമ ജയന്‍, പാളയം പ്രദീപ്, കെ എം ജലീല്‍, ജി രമേഷ്, ബോബന്‍ ജോര്‍ജ് സംസാരിച്ചു.
Next Story

RELATED STORIES

Share it