kozhikode local

വടകര സാന്റ്ബാങ്ക്‌സില്‍ കണ്ടത് മനുഷ്യത്വം നഷ്ടപ്പെട്ട അധികൃതരെ

വടകര: അഴിത്ത സാന്റ്ബാങ്ക്‌സില്‍ കുളിക്കാനിറങ്ങിയ ഷാഫിയുടെ മൃതദേഹം കണ്ടെടുക്കുന്നതിനായി അധികൃതരുടെ ഭാഗത്ത് നിന്നും ഒരു സഹായം ലഭിച്ചില്ലെന്ന് വ്യാപക പരാതി. സുഹൃത്തുക്കളോടൊപ്പം കുളിക്കവെയാണ് ഷാഫിയെ വൈകുന്നേരം ആറുമണിയോടെ കണാതാവുന്നത്.
എന്നാല്‍ തിരച്ചില്‍ നടത്തുവാന്‍ ആവശ്യമായ സജ്ജീകരണങ്ങള്‍ ഒരുക്കുന്നതിലും, സംഭവ സ്ഥലത്ത് മറ്റു സംവിധാനങ്ങള്‍ ചെയ്യുന്നതിലും അധികൃതര്‍ കാണിച്ച മനുഷ്വത്വ രഹിതമായ നടപടി രാത്രി വൈകിയും സംഭവസ്ഥലം സന്ദര്‍ശിച്ചവരൊക്കെ പറയുന്നുണ്ടായിരുന്നു.
സാധാരണ ഹെല്‍മെറ്റ് ചെക്കിങെന്ന പേരിലും, മറ്റു കാരണങ്ങള്‍ പറഞ്ഞ് ചുമ്മാ സാന്റ്ബാങ്ക്‌സില്‍ തമ്പടിക്കുന്ന പോലീസിനെ പോലും സംഭവം നടന്ന ശേഷം അവിടെ കണ്ടിട്ടില്ല. മാത്രമല്ല മൃതദേഹം കരയ്ക്കടിയിന്നുണ്ടോയെന്ന് പരിശോധിക്കാനായി നാട്ടുകാര്‍ ഏര്‍പ്പെടുത്തിയ ലൈറ്റ് സംവിധാനം മാത്രമെ അവിടെ ഉണ്ടായിരുന്നുള്ളൂ.
സംഭവം നടന്നത് ഏറെ പ്രതികൂലമായ സമയമായതിനാല്‍ തന്നെ ജനങ്ങളോടൊപ്പം ചെറിയ രീതിയലുള്ള സഹകരണ മനോഭാവം പോലും കാണിക്കാന്‍ അധികൃതര്‍ തയ്യാറായില്ലെന്ന പരാതിയും തിരച്ചിലിന് നേതൃത്വം നല്‍കിയ നാട്ടുകാര്‍ തേജസിനോട് പറഞ്ഞു.
സംഭവ നടന്നതിന് ശേഷം മുനിസിപ്പല്‍ ചെയര്‍മാനടക്കമുള്ളവര്‍ എത്തിയിട്ടും മറ്റു സംവിധാനങ്ങള്‍ ഉപയോഗിക്കാനുള്ള നടപടിയോ പ്രദേശത്ത് ലൈറ്റ് ഒരുക്കുന്നതിനുള്ള ക്രമീകരണങ്ങളും നടത്താന്‍ കഴിഞ്ഞില്ല. സംഭവമറിഞ്ഞെത്തിയ അഗ്നിശമന സേന രാത്രി 9മണിയോടെ തിരിക്കുകയും പോയി. സംഭവത്തില്‍ ഡിപ്പാര്‍ട്ട് മെന്റ് തലത്തില്‍ നിന്നും ഒരു ഇടപെടലും നടത്തിയിട്ടില്ലെന്ന നാട്ടുകാരുടെ പ്രതിഷേധം അണപൊട്ടിയ രീതിയിലാണ് തിരച്ചിലിന് നേതൃത്വം കൊടുത്തവര്‍ തേജസിനോട് പങ്കുവെച്ചത്.
Next Story

RELATED STORIES

Share it