kozhikode local

വടകര നഗരമധ്യത്തില്‍ മൂന്നു കടകളില്‍ മോഷണ ശ്രമം

വടകര: നഗരമധ്യത്തില്‍ പഴയ സ്റ്റാന്റിനടുത്തുള്ള ന്യൂ ഇന്ത്യാ ഹോട്ടലിനു സമീപം ഇടയില്‍പീടികയിലെ മൂന്നുകടകളില്‍ മോഷണ ശ്രമം. തിങ്കളാഴ്ച രാത്രിയാണ് ഇവിടെയുള്ള എം.കെ.കെ സ്‌റ്റോര്‍, ഗുരുവായൂര്‍ പപ്പടം ഷോപ്പ്, റോളക്‌സ് വെളിച്ചെണ്ണയുടെ കട എന്നിവിടങ്ങളില്‍ മോഷണശ്രമം നടന്നത്. മൂന്നു കടകളുടെയും ഷട്ടറുകള്‍ പൊളിച്ചാണ് മോഷണശ്രമം നടത്തിയത്. ഇതില്‍ ഗുരുവായൂര്‍ പപ്പടത്തിന്റെ കടയില്‍ നിന്നും ഈത്തപ്പഴം മാത്രമാണ് കള്ളന്‍ കൊണ്ടുപോയത്. വടകര പൊലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു.
Next Story

RELATED STORIES

Share it