kozhikode local

വടകരയില്‍ യുഡിഎഫ് സ്ഥാനാര്‍ഥി പ്രഖ്യാപനം ഇന്നുണ്ടായേക്കും, മനയത്തിന് സാധ്യത

കോഴിക്കോട്: നിയമസഭാ സ്ഥാനാര്‍ഥികളെ തീരുമാനിക്കാന്‍ ചേര്‍ന്ന ജനതാദള്‍ (യു) യോഗത്തില്‍ വടകര, എലത്തൂര്‍ നിയോജക മണ്ഡലം സ്ഥാനാര്‍ഥികളെ ചൊല്ലിയുള്ള തര്‍ക്കം അവസാനിച്ചില്ല. തീരുമാനം ഇന്നുണ്ടാകുമെന്ന് നേതാക്കള്‍ പറയുന്നു. കല്‍പറ്റയിലും കൂത്തുപറമ്പിലും സിറ്റിങ് എംഎല്‍എ മാരായ ശ്രേയാംസ് കുമാറും മന്ത്രി കെ പി മോഹനനും തന്നെയാണ് മല്‍സരിക്കുക. അമ്പലപ്പുഴയില്‍ സംസ്ഥാന ജനറല്‍ സെക്രട്ടറി ഷെയ്ക് പി ഹാരിസ്, നേമത്ത് വി സുരേന്ദ്രന്‍ പിള്ള എന്നിവരെയാണ് മല്‍സരിപ്പിക്കുക. കേരള കോണ്‍ഗ്രസില്‍ നിന്നും വന്ന് ജനതാദള്‍ അംഗത്വം എടുത്ത ആളാണ് സുരേന്ദ്രന്‍ പിള്ള. വടകര സീറ്റിനു വേണ്ടി കോഴിക്കോട് ജില്ലാ പ്രസിഡന്റ് മനയത്ത് ചന്ദ്രനും സംസ്ഥാന സെക്രട്ടറി എം കെ ഭാസ്‌കരനും പിടിമുറുക്കിയിരിക്കയാണ്. ആര്‍ക്കാണ് നറുക്ക് വീണതെന്ന് ഇന്നറിയാം. എലത്തൂരില്‍ പാര്‍ട്ടി സംസ്ഥാന വൈസ് പ്രസിഡന്റ് വി കുഞ്ഞാലി, മണ്ഡലം പ്രസിഡന്റ് ശിവരാജന്‍, യുവജനതാദള്‍ സംസ്ഥാന പ്രസിഡന്റ് സലിം മടവൂര്‍ എന്നിവര്‍ രംഗത്തുണ്ട്.
വടകരയില്‍ യുഡിഎഫ് സ്ഥാനാര്‍ഥി പ്രഖ്യാപനം ഇന്നുണ്ടായേക്കും, മനയത്തിന് സാധ്യത
വടകര: ഏറെ പടലപ്പിണക്കത്തിനും ചര്‍ച്ചയ്ക്കും വഴിയൊരുക്കിയ വടകരയിലെ യുഡിഎഫ് സ്ഥാനാര്‍ഥി പ്രഖ്യാപനം ഇന്നുണ്ടായേക്കും. യുഡിഎഫ് മുന്നണിയായ ജെഡിയുവിന്റെ ജില്ലാ പ്രസിഡന്റ് മനയത്ത് ചന്ദ്രനാണ് സ്ഥാനാര്‍ഥിയില്‍ സാധ്യതയേറി നില്‍ക്കുന്നത്. ജെഡിയു സംസ്ഥാന പ്രസിഡന്റ് സി ഭാസ്‌കരന്റെ പേരും പരിഗണനയില്‍ ഉള്ളതായും അന്തിമ തീരുമാനം ഇന്ന് പ്രഖ്യാപിക്കുമെന്നാണ് സംസ്ഥാന കമ്മിറ്റിയില്‍ നിന്നുള്ള വിവരം.
വടകരയില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയായി മല്‍സരരംഗത്ത് പ്രവേശിക്കുവാന്‍ സാധ്യതയുള്ള ജെഡിയു ജില്ലാ പ്രസിഡന്റ് മനയത്ത് ചന്ദ്രനെതിരേ സ്വന്തം പാര്‍ട്ടിയില്‍ തന്നെ വിയോജിപ്പ് വന്നതോടെയാണ് പ്രശ്‌നത്തിന് തുടക്കമായത്. വിവിധ മേഖലകളില്‍ തലവനായി പ്രവര്‍ത്തിക്കുന്ന മനയത്തിനെ സ്ഥാനാര്‍ഥി പട്ടികയില്‍ നിന്ന് ഒഴിവാക്കണമെന്ന് ജെഡിയുവിലെ മുതിര്‍ന്ന നേതാക്കളിലാണ് സംസാരം ഉയര്‍ന്നു വന്നത്. കൂടാതെ സ്ഥാനാര്‍ഥി ലിസ്റ്റില്‍ സംസ്ഥാന സെക്രട്ടറിയായ സി.ഭാസകരന്റെ പേരും വന്നതോടെ പ്രഖ്യാപനത്തിന് തടസ്സം സൃഷ്ടിച്ചു. കഴിഞ്ഞ തവണത്തെ നിയമസഭാ തിരഞ്ഞെടുപ്പില്‍ സ്വന്തം പാര്‍ട്ടിയില്‍ പെട്ട സ്ഥാനാര്‍ഥിക്കെതിരേ പ്രവര്‍ത്തിച്ചെന്ന പരാതിയും മനയത്തിനെതിരേ ചിലര്‍ ഉയര്‍ത്തിക്കാട്ടിയിരുന്നു.
ഇടതുപക്ഷം സിറ്റിങ് എംഎല്‍എ സി കെ നാണുവിനെ തന്നെ കളത്തിലിറക്കിയപ്പോള്‍ ജെഡിയു മുതിര്‍ന്ന നേതാവായ മനയത്തിനെ മല്‍സരിപ്പിക്കണമെന്നാണ് കൂടുതല്‍ പേരുടെയും ആവശ്യം. എന്നാല്‍ സി ഭാസ്‌കരന്റെ പേരില്‍ ആവശ്യം ഉയര്‍ന്നതു കാരണം സ്ഥംഭനാവസ്ഥയിലേക്കാണ് കാര്യങ്ങള്‍ പിന്നീട് നീങ്ങിയത്. ഇന്നലെ കോഴിക്കോട് നടന്ന സംസ്ഥാന കമ്മിറ്റിയിലും വടകരയിലെ സ്ഥാനാര്‍ഥിയെ നിര്‍ണ്ണയിക്കാനാവാതെ വീണ്ടും ചര്‍ച്ചയിലേക്ക് നീങ്ങിയ അവസ്ഥയാണുണ്ടായത്. ജനകീയമായി അറിയപ്പെടുന്നയാളെന്ന രീതിയില്‍ മനയത്തിനെ തന്നെ നിര്‍ത്തണമെന്നാണ് മണ്ഡലം-ജില്ലാ നേതാക്കളുടെ ആവശ്യം. എന്നാല്‍ സംസ്ഥാന തലത്തില്‍ സി ഭാസ്‌കരനാണ് പരിഗണന. മാത്രമല്ല മനയത്തിനെ സ്ഥാനാര്‍ഥിയാക്കുകയാണെങ്കില്‍ അദ്ദേഹം ഇപ്പോള്‍ വഹിച്ചു കൊണ്ടിരിക്കുന്ന പദവികള്‍ വിട്ടു നല്‍കണമെന്ന ആവശ്യവും ഉയര്‍ന്നിട്ടുണ്ട്. ഇത് മനയത്ത് നിഷേധിച്ചതായാണ് അറിയാന്‍ കഴിഞ്ഞത്. ഇന്ന് സംസ്ഥാന പ്രസിഡന്റ് എം പി വീരേന്ദ്രകുമാറിന്റെ നിയന്ത്രണത്തില്‍ ചേരുന്ന യോഗത്തില്‍ സ്ഥാനാര്‍ഥി പ്രഖ്യാപനം ഉണ്ടാവും. വാശിയേറിയ പോരാട്ടം നടക്കുന്ന വടകര മണ്ഡലത്തില്‍ സ്ഥാനാര്‍ഥികളുടെ പ്രഖ്യാപനം പൂര്‍ണമാവാത്തതിനാല്‍ പ്രചരണം ചൂടാവാതെ നില്‍ക്കുകയാണ്. ഇടത്-വലത് പാര്‍ട്ടികളുടെ മുന്നണികള്‍ തമ്മില്‍ പോരാട്ടം നടക്കുന്ന വടകരയില്‍ സ്ഥാനാര്‍ഥി നിര്‍ണയത്തില്‍ കൂടുതല്‍ പേരുകള്‍ വന്നതാണ് പ്രഖ്യാപന തടസ്സപ്പെട്ടത്. സ്വന്തം മുന്നണിയില്‍ പെട്ടവര്‍ തന്നെ വിയോജിപ്പുകളുമായി മുന്നോട്ടു വരുന്നത് തിരിച്ചടിയാവുമോ എന്ന ഭീതിയിലാണ് കോണ്‍ഗ്രസ് നേതാക്കള്‍. മാത്രമല്ല വിയോജിപ്പുകള്‍ ഇല്ലാതാക്കി കൊണ്ട് മല്‍സരരംഗത്തേക്ക് കടന്നു വന്നാല്‍ തന്നെ പിന്നില്‍ നിന്നുള്ള പ്രവര്‍ത്തനം തോല്‍വിക്ക് കാരണമാവാനും സാധ്യത കാണുന്നതും കോണ്‍ഗ്രസ് നേതാക്കളെ ആശങ്കയിലാക്കുവാനും സാധ്യതയുണ്ട്.
Next Story

RELATED STORIES

Share it