kozhikode local

വടകരയില്‍ ആവേശത്തോടെ കൊട്ടിക്കലാശം

വടകര: തിങ്കളാഴ്ച തദ്ദേശ തെരഞ്ഞെടുപ്പ് നടക്കുന്ന ജില്ലകളില്‍ പ്രചാരണത്തിനു കൊട്ടിക്കലാശമായി. രണ്ടാഴ്ചത്തെ പരസ്യ പ്രചാരണ പ്രവര്‍ത്തനങ്ങള്‍ക്കു ശനിയാഴ്ച അഞ്ചുമണിയോടെ തിരശീല വീണു.
വീറുംവാശിയും നിറഞ്ഞ അന്തരീക്ഷത്തിലാണ് കൊട്ടിക്കലാശം നടന്നത്. നഗരങ്ങള്‍ക്കു പുറമെ ഉള്‍പ്രദേശങ്ങളിലും പ്രവര്‍ത്തകര്‍ ആവേശത്തിലായിരുന്നു. വാര്‍ഡ് തോറും സ്ഥാനാര്‍ഥികളുള്ളതിനാല്‍ കൊട്ടിക്കലാശം വാര്‍ഡുകളെ ഇളക്കിമറിച്ചു. മുദ്രാവാക്യം വിളികളുടെയും പാരഡി ഗാനങ്ങളുടെയും ബഹളത്തില്‍ അവസാന മണിക്കൂറുകള്‍ മുങ്ങി.
ബാന്റ് മേളത്തിന്റെ ആവേശത്തില്‍ പ്രവര്‍ത്തകര്‍ അവസാന നിമിഷങ്ങളില്‍ ആടിത്തിമിര്‍ത്തു. പറയത്തക്ക പ്രശ്‌നങ്ങളില്ലെങ്കിലും ആവേശം തലക്ക് പിടിച്ച വ്യത്യസ്ത പാര്‍ട്ടി പ്രവര്‍ത്തകര്‍ പലയിടത്തും കൊമ്പുകോര്‍ത്തു.
ഇത് അന്തരീക്ഷം വഷളാക്കുമെന്ന് തോന്നിച്ചെങ്കിലും പോലിസിന്റൈ സാന്നിധ്യം അനിഷ്ടസംഭവം ഒഴിവാക്കി. വടകര നഗരത്തില്‍ പഴയ സ്റ്റാന്റ് കേന്ദ്രീകരിച്ചുള്ള കൊട്ടിക്കലാശത്തിന് പോലീസ് ഇത്തവണ നിയന്ത്രണം ഏര്‍പെടുത്തി. മറ്റു പ്രദേശങ്ങളില്‍ നിന്ന് പ്രവര്‍ത്തകര്‍ നഗരഹൃദയഭാഗത്തേക്ക് കടക്കുന്നത് പോലീസ് തടഞ്ഞു.
റെയില്‍വെ സ്‌റ്റേഷന്‍ പരിസരം, ഒന്തംറോഡ്, ജെടി റോഡ്, കോണ്‍വെന്റ്‌റോഡ്, എടോടി എന്നിവിടങ്ങളില്‍ പോലീസ് കാവലേര്‍പെടുത്തിയിരുന്നു. അതേസമയം കോട്ടപ്പറമ്പ് വാര്‍ഡിലെ പ്രവര്‍ത്തകര്‍ക്ക് പോലീസ് അനുമതി നല്‍കി. ഇതിന്റെ മറവില്‍.
Next Story

RELATED STORIES

Share it