Flash News

വടകരയില്‍ അനധികൃതമായി വോട്ട് തള്ളിക്കുന്നെന്ന് വ്യാപക പരാതി

വടകരയില്‍ അനധികൃതമായി വോട്ട് തള്ളിക്കുന്നെന്ന് വ്യാപക പരാതി
X
Vadakara

വടകര: നിയമസഭാ തിരഞ്ഞെടുപ്പ് അടുത്തതോടെ വടകര മേഖലയില്‍ അനധികൃതമായി വോട്ടുകള്‍ തള്ളിക്കുന്നതായി വ്യാപക പരാതി. വോട്ടുകള്‍ തള്ളിക്കുന്നതിനായി ഉദ്യോഗസ്ഥരും കൂട്ടു നില്‍ക്കുന്നുണ്ടെന്നാണ് വോട്ട് നീക്കം ചെയ്യപ്പെട്ട ആളുകള്‍ പരാതിയില്‍ പറയുന്നത്. ബൂത്ത് ലെവല്‍ ഓഫിസര്‍മാര്‍ തങ്ങളുടെ വോട്ട് തള്ളിക്കാന്‍ ആക്ഷേപം നല്‍കിയിട്ടുണ്ടെന്ന അറിയിപ്പ് നല്‍കുമ്പോഴാണ് അതിലെ കാരണം നോക്കിക്കൊണ്ട് അ്ന്താളിച്ചു നില്‍ക്കുന്നത്.
മരിക്കാത്തവരെ മരിച്ചതായും, സ്ഥലത്തുള്ളവരെ വിദേശത്താണെന്നൊക്കെ വ്യാജ കാരണങ്ങള്‍ പറഞ്ഞാണ് വോട്ടുകള്‍ നീക്കം ചെയ്യാന്‍ ആക്ഷേപങ്ങള്‍ നല്‍കിയിരിക്കുന്നത്. ഒരു മാസമൊക്കെ മറ്റു സ്ഥലങ്ങളിലേക്ക് ജോലിക്കായി പോയവരെ വിദേശത്ത് പോയി എന്നു പറഞ്ഞ് വോട്ടു തള്ളിക്കാന്‍ കൊടുത്തതായി ഇന്നലെ തഹസില്‍ദാരുടെ ഓഫിസില്‍ വോട്ട് ചേര്‍ക്കാനെത്തിയവര്‍ പറഞ്ഞു. കഴിഞ്ഞ കുറച്ച് ദിവസങ്ങള്‍ക്ക് മുമ്പാണ് അഴിയൂരില്‍ മരിച്ചെന്ന് പറഞ്ഞ് വോട്ട് തള്ളിക്കാന്‍ നല്‍കിയത്. എന്നാല്‍ ഇത് സംബന്ധിച്ച് അറിയിച്ച് നല്‍കാന്‍ ബിഎല്‍ഒ വീട്ടിലെത്തിയപ്പോഴാണ് മരിച്ചെന്നു പറഞ്ഞയാളെ കണ്ടു ഞെട്ടിയത്. അറിയിപ്പ് ലഭിച്ചയാള്‍ തഹസില്‍ദാര്‍ക്ക് പരാതി നല്‍കിയിരിക്കുകയാണ്. ഒരാള്‍ക്ക് വോട്ട് നീക്കം ചെയ്യാന്‍ അഞ്ച്  ആക്ഷേപം സമര്‍പ്പിക്കാനെ പാടുള്ളൂ. എന്നാല്‍ ഒരാളുടെ പേരില്‍ തന്നെ നാല്‍പ്പതോളം ആക്ഷേപങ്ങള്‍ സമര്‍പ്പിച്ചതായും വടകര താലൂക്കിലെ വിവിധ പഞ്ചായത്തുകളില്‍ കാണാന്‍ കഴിഞ്ഞിട്ടുണ്ട്. സംഭവവുമായി ബന്ധപ്പെട്ട് വ്യാപക പരാതികളാണ് അതാത് പഞ്ചായത്തുകളിലെ വില്ലേജ് ഓഫിസര്‍മാര്‍ക്ക് ലഭിച്ചു കൊണ്ടിരിക്കുന്നത്. രാഷ്ട്രീയ വിദ്വേഷം വെച്ച് കൊണ്ട് വോട്ടു തള്ളാന്‍ അതാത് ബൂത്തുകളിലെ ബിഎല്‍ഒമാരും ശ്രമിക്കുന്നതായും പരാതി ഉയര്‍ന്നിട്ടുണ്ട്. പുതിയ പ്ലാസ്റ്റ്ക് ഐഡന്ററ്റി കാര്‍ഡ് വിതരണം ചെയ്യുന്നതിലും ബിഎല്‍ഒമാര്‍ക്കെതിരെ വ്യാപക പരാതിയും ഉയര്‍ന്നിട്ടുണ്ട്.
ഒരു വീട്ടിലെ എല്ലാവരുടെയും കാര്‍ഡുകള്‍ മുഴുവനായും ഇതുവരെ ലഭിച്ചിട്ടില്ല. മാത്രമല്ല വിതരണം ചെയ്യുന്ന ദിവസത്തില്‍ വരാത്തവര്‍ക്ക് വീട്ടിലേക്ക് കൊണ്ടു വന്ന് വിതരണം ചെയ്യുമെന്നാണ് ബിഎല്‍ഒമാര്‍ അറിയിച്ചത്. എന്നാല്‍ കാര്‍ഡ് ലഭിക്കാത്തവര്‍ ബിഎല്‍ഒമാരെ സമീപിക്കുമ്പോള്‍ വ്യക്തമായ മറുപടി നല്‍കുന്നില്ലെന്നാണ് നാട്ടുകാരുടെ പരാതി.
Next Story

RELATED STORIES

Share it