kozhikode local

വടകരയിലെ വോട്ട് ചോര്‍ച്ച; കോണ്‍ഗ്രസ്സില്‍ അന്വേഷണ കമ്മീഷന്‍

പിസി അബ്ദുല്ല

വടകര: തദ്ദേശ തിരഞ്ഞെടുപ്പില്‍ വടകരയില്‍ അരങ്ങേറിയ കോണ്‍ഗ്രസ്-ബിജെപി ബാന്ധവം തേജസ് പുറത്തു കൊണ്ടുവന്നതോടെ പാര്‍ട്ടിയിലും മുന്നണിയിലും പൊട്ടിത്തെറി. ബിജെപിക്ക് വോട്ട് മറിച്ച പ്രാദേശിക നേതൃത്തവത്തിനെതിരെ ശക്തമായ നടപടി വേണമെന്നാവശ്യപ്പെട്ട് കോണ്‍ഗ്രസ്സില്‍ ഒരു വിഭാഗവും മുസ്‌ലിം ലീഗും രംഗത്തുവന്നു. ഇതേ തുടര്‍ന്ന് വോട്ട് ചോര്‍ച്ച അന്വേഷിക്കാന്‍ വടകര ബ്ലോക്ക് കോണ്‍ഗ്രസ് കമ്മിറ്റി കമ്മിഷനെ നിയമിച്ചു. യുഡിഎഫ് നിയോജക മണ്ഡലം കമ്മിറ്റി പ്രശ്‌നം ചര്‍ച്ച ചെയ്യാനും തീരുമാനിച്ചിട്ടുണ്ട്.
നഗരസഭയില്‍ രണ്ടു വാര്‍ഡുകളില്‍ കോണ്‍ഗ്രസ് ബിജെപിക്ക് വോട്ട് മറിച്ചതിന്റെയും ഘടകകക്ഷികള്‍ മല്‍സരിച്ച വാര്‍ഡുകളില്‍ ബിജെപി-കോണ്‍ഗ്രസ് രഹസ്യ ധാരണ വിധിയെഴുത്തില്‍ പ്രകടമായതിന്റെയും കണക്കുകളാണ് തേജസ് കഴിഞ്ഞ ദിവസം പുറത്തുവിട്ടത്. നഗരസഭയില്‍ ആദ്യമായി രണ്ടു വാര്‍ഡുകളില്‍ ബിജെപി ജയിച്ചതിനു പിന്നില്‍ കോണ്‍ഗ്രസ് രഹസ്യ ബാന്ധവമാണെന്ന് യുഡിഎഫ് നേതൃത്വത്തിന് ബോധ്യപ്പെട്ടു. കോണ്‍ഗ്രസ് കൈവശം വച്ചിരുന്ന കുരിയാടി, വെളുത്തല ഡിവിഷനുകളാണ് ബിജെപി നേടിയത്. സംവരണ സീറ്റായ കുരിയാടിയില്‍ പ്രദേശത്തുകാരനല്ലാത്ത വ്യക്തിക്കാണ് കോണ്‍ഗ്രസ് സീറ്റ് കൊടുത്തത്. പുറമെ നിന്നുള്ള ആളെന്ന ആരോപണത്തിന്റെ മറവില്‍ പ്രാദേശിക കോണ്‍ഗ്രസ് നേതൃത്വം ഇവിടെ ബിജെപിക്ക് വോട്ട് മറിച്ചുവെന്നാണ് വ്യക്തമാകുന്നത്. രണ്ടു വാര്‍ഡുകളില്‍ ബിജെപിക്ക അനുകൂലമായി വോട്ട് മറിച്ചതിന് പുറമെ ജെഡിയു, ലീഗ് സ്ഥാനാര്‍ഥികള്‍ മല്‍സരിച്ച വാര്‍ഡുക
ളിലുംകോണ്‍ഗ്രസ് വോട്ടില്‍ അടിയൊഴുക്ക് സംഭവിച്ചു. കോണ്‍ഗ്രസ് സഹായത്തോടെ രണ്ടു വാര്‍ഡുകളില്‍ വിജയമുറപ്പിച്ച ബിജെപി ഘടകകക്ഷികള്‍ മല്‍സരിക്കാത്ത നഗരസഭയിലെ മറ്റു വാര്‍ഡുകളില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥികള്‍ക്ക അനുകൂലമായി വോട്ടു മറിച്ചുവെന്നാണ് കണക്കുകള്‍ വ്യക്തമാക്കുന്നത്. നഗരസഭയില്‍ സംഭവിച്ച വോട്ടു ചോര്‍ച്ചയെ കുറിച്ച് സമഗ്രമായ അന്വേഷണം നടത്തുമെന്ന് കോണ്‍ഗ്രസ് ബ്ലോക്ക കമ്മിറ്റി പ്രസിഡന്റ് പി.സുകുമാരന്‍ നായര്‍ അറിയിച്ചു. ഇതു സംബന്ധിച്ച് നിരവധി പരാതികള്‍ ലഭിച്ചതായും അദ്ദേഹം പറഞ്ഞു.
വോട്ടു ചോര്‍ച്ച അന്വേഷിക്കാന്‍ കരിമ്പനപ്പാലം ശശിധരന്‍ കണ്‍വീനര്‍ ആയി അഞ്ചംഗ സമിതിയെയാണ് നിയോഗിച്ചത്. കളത്തി ല്‍ പീതാംബരന്‍, നടക്കല്‍ വിശ്വനാഥന്‍, സി.ചന്ദ്രന്‍, നല്ലാടത്ത് രാഗവന്‍ എന്നിവരാണ് കമ്മീഷന്‍ അംഗങ്ങള്‍. നഗരസഭയില്‍ കോണ്‍ഗ്രസ് ബിജെപിക്ക വോട്ടു മറിച്ചതിനെ കുറിച്ച് യുഡിഎഫ് തലത്തില്‍ അന്വേഷണം വേണമെന്നാണ് മുിംലീഗിന്റെയും ജെഡിയുവിന്റെയും ആവശ്യം.
Next Story

RELATED STORIES

Share it