ernakulam local

വഞ്ചിനാട് ഡിവിഷനില്‍ ആത്മവിശ്വാസം കൈവിടാതെ ബാബിയ ടീച്ചര്‍

പെരുമ്പാവൂര്‍: വാഴക്കുളം ബ്ലോക്ക് പഞ്ചായത്ത് വഞ്ചിനാട് ഡിവിഷനില്‍ ആത്മവിശ്വാസം കൈവിടാതെ ബാബിയ ടീച്ചര്‍ പ്രചരണ പരിപാടികള്‍ മുന്നില്‍.എസ്ഡിപിഐയുടെ സിറ്റിങ് സീറ്റായ വഞ്ചിനാട് ഡിവിഷനില്‍ ഇത്തവണ ത്രികോണ മല്‍സരമാണ് നടക്കുന്നത്.
നിലവില്‍ ബ്ലോക്ക് മെംബറായിരുന്ന പ്രഫ. എന്‍ എ അനസ് വന്‍ ഭൂരിപക്ഷത്തില്‍ വിജയിച്ച ഡിവിഷനാണ് വഞ്ചിനാട്. എന്നാല്‍ ഇത്തവണ ഇവിടെ ബിജെപി മല്‍സരരംഗത്തില്ല. പകരം കോണ്‍ഗ്രസുമായി കൈകോര്‍ത്താണ് ഇവിടെ മല്‍സരം നടക്കുന്നത്. നിലവില്‍ മുസ്‌ലിം ലീഗിന് നിശ്ചയിച്ചിരുന്ന ഡിവിഷനില്‍ ഇപ്പോള്‍ നെടുംതോട് ഡിവിഷനില്‍ മല്‍സരിക്കുന്ന ഷാജിത നൗഷാദിനെയാണ് സ്ഥാനാര്‍ഥിയായി പരിഗണിച്ചിരുന്നത്. എന്നാല്‍ ബിജെപി കോണ്‍ഗ്രസിന് പിന്തുണ നല്‍കി വാര്‍ഡ് പിടിച്ചെടുക്കുകയായിരുന്നുവെന്ന് പറയുന്നു. വഞ്ചിനാട് ഡിവിഷനില്‍ ഉള്‍പ്പെടുന്ന എട്ട് പഞ്ചായത്ത് വാര്‍ഡുകളില്‍ ഏഴിടത്തും ബിജെപിക്ക് സ്ഥാനാര്‍ഥിയുണ്ട്. എന്നാല്‍ ബ്ലോക്കിലെ പിന്‍മാറ്റം കോണ്‍ഗ്രസുമായുള്ള രഹസ്യബന്ധം മൂലമാണെന്നും പറയപ്പെടുന്നു. കോ ണ്‍ഗ്രസിലെ റെനീഷ അജാസ്, എല്‍ഡിഎഫിന്റെ ഐഷാബീവി സുബൈര്‍ എന്നിവരാണ് ബാബിയ ടീച്ചര്‍ക്ക് എതിരായി മല്‍സരരംഗത്തുള്ളത്. പ്രചരണ പരിപാടികളില്‍ ബാബിയ ടീച്ചര്‍ മറ്റ് സ്ഥാനാര്‍ഥികളേക്കാള്‍ ഒരുപടി മുന്നിലാണ്. ഇതേസമയം വാഴക്കുളം പഞ്ചായത്തിലെ എട്ടാം വാര്‍ഡ് സ്ഥാനാര്‍ഥി സുബൈദ സിദ്ധീഖിന്റെ പ്രചരണം ശ്രദ്ധേയമായിരുന്നു. എസ്ഡിപിഐ ജയിക്കുമെന്നുള്ള പൂര്‍ണ വിശ്വാസത്തിലാണ് വാര്‍ഡിലെ പ്രവര്‍ത്തകര്‍. യുഡിഎഫ് സ്ഥാനാര്‍ഥിയായ സനിത റഹീമുമായാണ് വാര്‍ഡില്‍ മല്‍സരം.
Next Story

RELATED STORIES

Share it