വഖ്ഫ് സ്വത്ത് കൈയേറ്റം ക്രിമിനല്‍ കേസ്: ഹൈക്കോടതി

കൊച്ചി: വഖ്ഫ് സ്വത്തുക്കള്‍ അനധികൃതമായി കൈവശംവച്ചിരിക്കുന്നവര്‍ക്കെതിരേ ക്രിമിനല്‍ കേസെടുക്കാമെന്ന് ഹൈക്കോടതി. വഖ്ഫ് നിയമത്തിലെ ഭേദഗതിപ്രകാരം വഖ്ഫ് ബോര്‍ഡ് പരാതി നല്‍കിയാല്‍ പോലിസ് അന്വേഷണം നടത്തി കേസെടുക്കാമെന്നാണ് ജസ്റ്റിസ് ബി കെമാല്‍ പാഷയുടെ ഉത്തരവ്.
1973 മുതല്‍ വഖ്ഫ് ബോര്‍ഡിന്റെ കെട്ടിടങ്ങള്‍ വാടക പുതുക്കാതെ കൈവശംവച്ചിരിക്കുന്നതു സംബന്ധിച്ച് കോഴിക്കോട് ജുഡീഷ്യല്‍ ഫസ്റ്റ്ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയിലുള്ള കേസ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് മിഠായിത്തെരുവിലെ നോര്‍മാന്‍ പ്രിന്റിങ് പ്രസ് ഉടമകളായ പി വി നിധീഷ്, പി വി ഹേമലത, എം ശശി എന്നിവര്‍ സമര്‍പ്പിച്ച ഹരജിയിലാണു നടപടി.
ദീര്‍ഘനാളായി ചെറിയ വാടകയ്ക്ക് കെട്ടിടങ്ങള്‍ കൈവശംവച്ചു പോരുകയാണു ഹരജിക്കാര്‍. ഇവരുടെ കെട്ടിടത്തിന്റെ വാടകക്കരാര്‍ വഖ്ഫ് ബോര്‍ഡ് റദ്ദാക്കിയിട്ടുണ്ട്. ബോര്‍ഡോ സര്‍ക്കാരോ പരാതിപ്പെടുകയോ കരാര്‍ റദ്ദാക്കുകയോ ചെയ്താല്‍ ഹരജിക്കാര്‍ക്കെതിരേ പ്രോസിക്യൂഷന്‍ നടപടി സ്വീകരിക്കാമെന്നും കോടതി വ്യക്തമാക്കി. മജിസ്‌ട്രേറ്റ് കോടതിയില്‍ ആക്ഷേപം ഉന്നയിക്കാമെന്നു ചൂണ്ടിക്കാട്ടി ഹൈക്കോടതി ഹരജി തള്ളി.
Next Story

RELATED STORIES

Share it