വഖ്ഫ് ബോര്‍ഡ് ശില്‍പശാല നാളെ

കൊച്ചി: ദക്ഷിണേന്ത്യന്‍ വഖ്ഫ് ബോര്‍ഡുകളുടെ ശില്‍പശാല തിങ്കളാഴ്ച കലൂര്‍ ഐഎംഎ ഹാളില്‍ നടക്കുമെന്ന് സംഘാടകര്‍ വാര്‍ത്തസമ്മേളനത്തില്‍ അറിയിച്ചു. വഖ്ഫ് ബോര്‍ഡ് ചെയര്‍മാന്‍ സെയ്ദ് റഷീദലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്യും. ജസ്റ്റിസ് എ ഹരിപ്രസാദ് മുഖ്യാതിഥിയായിരിക്കും. വഖ്ഫ് സ്വത്തുക്കളുടെ സംരക്ഷണം, വികസനം, വഖ്ഫ് സ്വത്തുക്കള്‍ വീണ്ടെടുക്കല്‍ എന്നീ വിഷയങ്ങള്‍ ചര്‍ച്ച ചെയ്യും. സെന്‍ട്രല്‍ വഖ്ഫ് കൗണ്‍സില്‍ സെക്രട്ടറി, കേന്ദ്ര മൈനോറിറ്റി വകുപ്പ് ജോയിന്റ് സെക്രട്ടറി, സെന്‍ട്രല്‍ വഖ്ഫ് കൗണ്‍സില്‍ അംഗം അഡ്വ. ടി ഒ നൗഷാദ്, ആന്ധ്ര, കര്‍ണാടക, തമിഴ്‌നാട്, തെലങ്കാന, പോണ്ടിച്ചേരി, ആന്‍ഡമാന്‍- നിക്കോബര്‍, ലക്ഷദ്വീപ് എന്നിവിടങ്ങളില്‍ നിന്നുള്ള വഖ്ഫ് ബോര്‍ഡ് ചെയര്‍മാന്‍മാര്‍, സിഇഒമാര്‍, ബോര്‍ഡംഗങ്ങള്‍ പങ്കെടുക്കും.
Next Story

RELATED STORIES

Share it