Flash News

വഖഫ് ബോര്‍ഡ് നിയമനം പിഎസ്‌സിക്ക് വിടാനുള്ള തീരുമാനം സ്വാഗതാര്‍ഹം- പോപുലര്‍ ഫ്രണ്ട്

കോഴിക്കോട്: വഖഫ് ബോര്‍ഡിനു കീഴിലെ നിയമനങ്ങള്‍ പിഎസ്എസിക്കുവിടുമെന്ന സംസ്ഥാന സര്‍ക്കാരിന്റെ നയപ്രഖ്യാപനം സ്വാഗതാര്‍ഹമാണെന്ന് പോപുലര്‍ ഫ്രണ്ട്. സ്വജനപക്ഷപാതവും അഴിമതിയും തടയാന്‍ ഇതുവഴി സാധ്യമാകും. അതേസയമം നിയമനങ്ങള്‍ മുസ്്‌ലിം ഉദ്യേഗാര്‍ഥികള്‍ക്ക് ഉറപ്പുവരുത്താനുള്ള സംവിധാനമുണ്ടാകണമെന്നും പോപുലര്‍ ഫ്രണ്ട് എക്‌സിക്യൂട്ടീവ് യോഗം ആവശ്യപ്പെട്ടു. ഗെയില്‍ പൈപ്പ് ലൈന്‍ സ്ഥാപിക്കുന്ന കാര്യത്തില്‍ പ്രതിജ്ഞാബദ്ധമാണെന്ന സര്‍ക്കാരിന്റെ സമീപനം നിര്‍ഭാഗ്യകരമാണ്. ജനവാസ കേന്ദ്രങ്ങള്‍ ഒഴിവാക്കിയും മതിയായ സുരക്ഷാ ക്രമീകരണങ്ങള്‍ ഉറപ്പുവരുത്തിയും മാത്രമെ പൈപ്പ് ലൈന്‍ സ്ഥാപിക്കാവൂ. എന്നാല്‍ ഇക്കാര്യത്തില്‍ ഗെയില്‍ അധികൃതരുടെയും മുന്‍സര്‍ക്കാരിന്റെയും ഭാഗത്തുനിന്ന് അനുകൂല നിലപാടല്ല ഉണ്ടായിട്ടുള്ളത്. കേരളം പോലെ ജനസാന്ദ്രത കൂടിയ ഒരു സംസ്ഥാനത്ത് ഇത്തരം പദ്ധതികള്‍ നടപ്പാക്കുമ്പോള്‍ പ്രായോഗികത പരിഗണിക്കാനും ജനങ്ങളുടെ ആശങ്ക മുഖവിലക്കെടുക്കാനും സര്‍ക്കാരിന് ബാധ്യതയുണ്ട്. [related]
ദേശീയ പാത 45 മീറ്ററില്‍ തന്നെ വികസിപ്പിക്കണമെന്ന പിടിവാശിയില്‍ നിന്ന് സര്‍ക്കാര്‍ പിന്‍വാങ്ങണം. 30 മീറ്ററില്‍ ദേശീയപാത സാധ്യമാണെന്ന പഠനവും മാതൃകയും നമ്മുടെ മുന്നിലുള്ളപ്പോള്‍ അതിനെകുറിച്ച് ചര്‍ച്ച പോലുമില്ലെന്ന നിലപാടുമായി സര്‍ക്കാര്‍ മുന്നോട്ട് പോകുന്നത് ഭൂഷണമല്ല. ഒരു ലക്ഷത്തിലധികം പേരേ ബാധിക്കുന്ന ദേശീയ പാതാ വികസനം, ശരിയായ പുനരധിവാസവും മതിയായ നഷ്ടപരിഹാരവും ഉറപ്പവരുത്തിയാവണമെന്ന് സംസ്ഥാന കൗണ്‍സില്‍ ആവശ്യപ്പെട്ടു. സംസ്ഥാന പ്രസിഡന്റ് സി അബ്ദുല്‍ ഹമീദ് അധ്യക്ഷത വഹിച്ചു. സെക്രട്ടറിമാരായ ബി നൗഷാദ്, എ അബ്ദുല്‍ സത്താര്‍, ഖജാഞ്ചി സി പി മുഹമ്മദ് ബഷീര്‍, കെ മുഹമ്മദലി, കെ സാദത്ത്, പി നൂറുല്‍ അമീന്‍ സംസാരിച്ചു.
Next Story

RELATED STORIES

Share it