ലൗ ജിഹാദിന് ശേഷം പുതിയ കുപ്രചരണം; റെഡ് ജിഹാദ് പ്രചാരണവുമായി സംഘപരിവാരം

ലൗ ജിഹാദിന് ശേഷം പുതിയ കുപ്രചരണം; റെഡ് ജിഹാദ് പ്രചാരണവുമായി  സംഘപരിവാരം
X
rss

ഇയാസ് മുഹമ്മദ്

കോഴിക്കോട്: രാജ്യത്ത് ഫാഷിസ്റ്റ് വിരുദ്ധ പോരാട്ടങ്ങള്‍ ശക്തിപ്രാപിക്കവെ ലൗ ജിഹാദ് മാതൃകയില്‍ പുതിയ കുപ്രചാരണവുമായി സംഘപരിവാരം രംഗത്ത്. റെഡ് ജിഹാദ് എന്നു പേരിട്ടിരിക്കുന്ന പ്രചാരണം വിവിധ മനുഷ്യാവകാശ പ്രസ്ഥാനങ്ങളെ യാണ് ലക്ഷ്യം വക്കുന്നത്.
മുസ്‌ലിം മതമൗലിക സംഘടനകളുമായി ചേര്‍ന്ന് പ്രവര്‍ത്തനം ശക്തിപ്പെടുത്താന്‍ ഇടത് മാവോവാദി അനുകൂല സംഘടനകള്‍ സംയുക്ത തീരുമാനം കൈക്കൊണ്ടെന്നും ഇതിന് റെഡ് ജിഹാദ് എന്ന് പേരു നല്‍കിയെന്നും സംഘപരിവാര മുഖപത്രം വാര്‍ത്ത നല്‍കിയിട്ടുണ്ട്. ഏതാനും ആഴ്ചകള്‍ക്കു മുമ്പ് സംഘപരിവാര സംഘടനകളുടെ നേതൃത്വത്തി ല്‍ സോഷ്യല്‍ മീഡിയയിലും സമാന പ്രചാരണം ആരംഭിച്ചിരുന്നു. ആര്‍എസ്എസ് നിയന്ത്രിത ഫേസ്ബുക്ക് ഗ്രൂപ്പുകളിലും പേജുകളിലും വാട്‌സ്ആപ്പിലുമൊക്കെ റെഡ് ജിഹാദ് എന്ന പദം വ്യാപകമായി ഉപയോഗിക്കുന്നുണ്ട്.
മനുഷ്യാവകാശ പോരാട്ടങ്ങള്‍ക്കും ഫാഷിസ്റ്റ്‌വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്കും ലഭിക്കുന്ന ജനപിന്തുണയ്ക്കു തടയിടാനാണ് പുതിയ ആരോപണം. രാഷ്ട്രീയ, സൈനിക അടിച്ചമര്‍ത്തലിനെതിരായ പ്രതിരോധ സമിതിയുടെ നേതൃത്വത്തില്‍ എറണാകുളം കുട്ടമ്പുഴയില്‍ നടന്ന രണ്ടു ദിവസത്തെ പ്രവര്‍ത്തക കണ്‍വന്‍ഷനിലാണ് റെഡ് ജിഹാദ് വ്യാപിപ്പിക്കാനുള്ള തീരുമാനം കൈക്കൊണ്ടതെന്ന് വാര്‍ത്ത പറയുന്നു. ആദിവാസികളെയും ദലിതരെയും മുന്‍നിര്‍ത്തി പോപുലര്‍ ഫ്രണ്ട് അടക്കമുള്ള സംഘടനകളുമായി ചേര്‍ന്ന് ജെഎന്‍യു, രോഹിത് വെമുല വിഷയങ്ങള്‍ ഉയര്‍ത്തിക്കാട്ടി ഹിന്ദുവിരുദ്ധ പ്രചാരണം ആരംഭിക്കാനാണത്രെ തീരുമാനമെടുത്തത്. പോരാട്ടം, ഞാറ്റുവേല, സോഷ്യല്‍ ജസ്റ്റിസ് ഫോറം, തുടങ്ങി ഇരുപതോളം സംഘടനാ പ്രതിനിധികള്‍ പങ്കെടുത്തിരുന്നു.
[related]അതേസമയം, ഭരണകൂട ഭീകരതയ്ക്കും സൈനികവല്‍ക്കരണത്തിനുമെതിരേ പ്രതിഷേധം ശക്തമാക്കുന്നതിന്റെ ഭാഗമായി സംഘടിപ്പിച്ച കണ്‍വന്‍ഷനെ ദുഷ്ടലാക്കോടെ തെറ്റായി വ്യാഖ്യാനിക്കുകയാണെന്ന് രാഷ്ട്രീയ സൈനിക അടിച്ചമര്‍ത്തലുകള്‍ക്കെതിരായ കൂട്ടായ്മാ ഭാരവാഹികള്‍ വ്യക്തമാക്കി.
Next Story

RELATED STORIES

Share it