ലോറി സമരം: ചരക്കുനീക്കം സ്തംഭനത്തിലേക്ക്

ന്യൂഡല്‍ഹി: ലോറി ഉടമകള്‍ രാജ്യവ്യാപകമായി നടത്തുന്ന സമരം രാജ്യത്തിന്റെ വിവിധ വശങ്ങളിലേക്കുള്ള ചരക്കുനീക്കത്തെ ബാധിച്ചു.സമരം മൂന്നുദിവസം പിന്നിട്ടു. ലോറി ഉടമകള്‍ മുന്നോട്ടുവയ്ക്കുന്ന നിലവിലെ ടോള്‍ സമ്പ്രദായത്തില്‍ മാറ്റംവരുത്തണമെന്നതടക്കമുള്ള വിഷയങ്ങളില്‍ സര്‍ക്കാര്‍ അനുകൂലമായ തീരുമാനം ഇതുവരെ സ്വീകരിച്ചിട്ടില്ല.പാല്‍, പച്ചക്കറി, മരുന്നുകള്‍ തുടങ്ങിയ അവശ്യവസ്തുക്കളുടെ വിതരണത്തെ സമരത്തില്‍ നിന്ന് ഒഴിവാക്കി. ലോറി ഉടമകളുടെ സംഘടനയായ ഓള്‍ ഇന്ത്യ മോട്ടോര്‍ ട്രാന്‍സ്‌പോര്‍ട്ട് കോണ്‍ഗ്രസ് (എ.ഐ.എം.ടി. സി) ആണു പണിമുടക്കിന് ആഹ്വാനംനല്‍കിയത്.

തമിഴ്‌നാട്, രാജസ്ഥാന്‍, പഞ്ചാബ്, ഹരിയാന, ബിഹാര്‍, യു.പി. സംസ്ഥാനങ്ങളിലെ ചരക്കുകടത്തിനെ സമരം വ്യാപകമായി ബാധിച്ചിട്ടുള്ളതായി റിപോര്‍ട്ടുകളുണ്ട്.തങ്ങളുടെ ആവശ്യങ്ങള്‍ക്കു സര്‍ക്കാര്‍ പ്രായോഗികമായ പരിഹാരം ഉണ്ടാക്കിത്തരുന്നതുവരെ സമരം തുടരുമെന്ന് എ.ഐ. എം.ടി.സി. അധ്യക്ഷന്‍ ഭീം വാധ്യ പറഞ്ഞു. തങ്ങള്‍ ടോള്‍ നല്‍കുന്നതിന് എതിരല്ല. എന്നാല്‍ അതു പ്രായോഗികമായി ഒന്നായി അടയ്ക്കാനുള്ള സംവിധാനമാണു വേണ്ടത്. സര്‍ക്കാര്‍ പ്രഖ്യാപിച്ച ഇലക്‌ട്രോണിക് ടോ ള്‍ സമ്പ്രദായം പ്രായോഗികമല്ലെന്നും അദ്ദേഹം പറഞ്ഞു. ഡ ല്‍ഹി ജന്ദര്‍ മന്തറില്‍ ലോറി ഉടമകള്‍ ഇന്നലെ പ്രതിഷേധധര്‍ണ നടത്തി.

ലോറി ഉടമകളുടെ മറ്റൊരു സംഘടനയായ ഓ ള്‍ ഇന്ത്യ ട്രാന്‍സ്‌പോര്‍ട്ട്  വെല്‍െഫയര്‍ അസോസിയേഷന്‍ (എ.ഐ.ടി.ഡബ്ല്യൂ. എ) സമരത്തില്‍ നിന്ന് വിട്ടുനില്‍ക്കുകയാണ്. സമരംചെ യ്ത മൂന്നുദിവസത്തെ ലോറി ഉടമകളുടെ നഷ്ടം ഏതാണ്ട് 4,500 കോടിയോളം വരുമെന്ന് ഭീം വാധ്യ പറഞ്ഞു. സര്‍ക്കാരിന് സമരം കാരണമായുണ്ടായ നഷ്ടം 3,000 കോടി രൂപയോളം വരുമെന്നും അദ്ദേഹം പറഞ്ഞു. സര്‍ക്കാര്‍ ടോള്‍ സമ്പ്രദായം മാറ്റാന്‍ ഉദ്ദേശിക്കുന്നില്ലെന്നും സമരം തുടരണമോ എന്ന കാര്യം ലോറി ഉടമകളില്‍ നിക്ഷിപ്തമാണെന്നും കേന്ദ്ര ഉപരിതല ഗതാഗതമന്ത്രി നിതിന്‍ ഗഡ്കരി പറഞ്ഞു. ഡിസംബര്‍ ഒന്നു മുതല്‍ ഇലക്‌ട്രോണിക് ടോള്‍ സമ്പ്രദായം തുടങ്ങാമെന്ന് ലോറി ഉടമകള്‍ക്ക് ഉറപ്പുനല്‍കിയതാണ്.

അവരോട് സമരം അവസാനിപ്പിക്കാ ന്‍ അപേക്ഷിക്കുന്നതായും മന്ത്രി പറഞ്ഞു. നിലവിലെ ടോള്‍ സമ്പ്രദായം അവസാനിപ്പിക്കണമെന്നും പകരം പ്രതിവര്‍ഷം  ഈ തുക നല്‍കാനുള്ള സംവിധാനം വേണമെന്നുമാണ് എ. ഐ.എം.ടി.സി. ആവശ്യപ്പെടുന്നത്. എന്നാല്‍ ഇതു പ്രായോഗികമല്ലെന്ന് ഇന്ത്യന്‍ ഗതാഗത ഗവേഷണ പരിശീലന ഫൗണ്ടേഷന്‍ (ഐ.എഫ്.ടി.ആര്‍.ടി) വ്യക്തമാക്കി.
Next Story

RELATED STORIES

Share it