ലോറി ബൈക്കിലിടിച്ച് മൂന്ന് യുവാക്കള്‍ മരിച്ചു

അടൂര്‍: തടിലോറി ബൈക്കിലിടിച്ചു മൂന്ന് യുവാക്കള്‍ മരിച്ചു. കഞ്ചിക്കോട് തട്ടേത് തെക്കേക്കര വീട്ടില്‍ സോമരാജന്റെ മകന്‍ ദിനേശ് (25), തണ്ടാനുവിള അരുണ്‍ഭവനില്‍ അജിയുടെ മകന്‍ അരുണ്‍( 23) തണ്ടാനുവിള തെക്കുവിള ശിവരാമന്റെ മകന്‍ ശ്യാംരാജ് (19) എന്നിവരാണ് മരിച്ചത്. കെപി റോഡില്‍ തെങ്ങുംതാര അമ്പാടി ജങ്ഷനില്‍ ഇന്നലെ രാത്രി എട്ടിനായിരുന്നു അപകടം. പഴകുളം അടൂര്‍ ഭാഗത്തേക്ക് സഞ്ചരിച്ചിരുന്ന ബൈക്കില്‍ പെരുമ്പാവൂരിലേക്ക് തടികയറ്റിപ്പോവുകയായിരുന്ന ലോറി ഇടിക്കുകയായിരുന്നു. ഇവരെ അടൂര്‍ താലൂക്ക് ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു. അടൂര്‍ പോലിസ് മേല്‍നടപടികള്‍ സ്വീകരിച്ചു.

Next Story

RELATED STORIES

Share it