kannur local

ലോറി തടഞ്ഞ എസ്‌ഐയെ അപായപ്പെടുത്താന്‍ ശ്രമം

കൂത്തുപറമ്പ്: മദ്യപിച്ച് വഴിനീളെ അപകടമൂണ്ടാക്കിയ ലോറി തടഞ്ഞ് എസ്‌ഐയെ വാഹനം കയറ്റി അപായപ്പെടുത്താന്‍ ശ്രമിച്ച കേസില്‍ ഡ്രൈവര്‍ അറസ്റ്റില്‍. ലോറി ഡ്രൈവര്‍ തമിഴ്‌നാട് സ്വദേശി കാശിശേഖറിനെയാണ് കണ്ണവം പോലിസ് അറസ്റ്റ് ചെയ്തത്. കൂത്തുപറമ്പ് ഒന്നാം ക്ലാസ് ജുഡിഷ്യല്‍ മജിസ്‌ട്രേറ്റ് കോടതിയില്‍ ഹാജരാക്കിയ പ്രതിയെ രണ്ടാഴ്ചത്തെക്ക് റിമാന്‍ഡ് ചെയ്തു.
കഴിഞ്ഞ ദിവസം രാത്രി 10.30 ഓടെയാണ് കേസിനാസ്പദമായ സംഭവം. കൂത്തുപറമ്പ് ഭാഗത്ത് നിന്നു വരുന്ന ലോറി മിക്കയിടങ്ങളിലും അപകടമുണ്ടാക്കിയെന്ന വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തില്‍ കണ്ണവം എസ്‌ഐയും സംഘവും റോഡരികില്‍ കാത്ത് നില്‍ക്കുകയായിരുന്നു. ലോറി വന്നപ്പോള്‍ കൈ കാണിച്ച് നിര്‍ത്താന്‍ ശ്രമിച്ചപ്പോള്‍ നിര്‍ത്താതെ എസ്‌ഐ ഷൈജുവിന്റെ നേരെ ഓടിച്ചു കയറ്റുകയായിരുന്നു. എസ്‌ഐ പുറകോട്ട് മാറി ചാടി രക്ഷപ്പെടുകയായിരുന്നു.
നിര്‍ത്താതെ പോയ വാഹനം അബ്ദുല്ല ഹാജി, സഹോദരന്‍ മൂസ എന്നിവരുടെ വീട്ടുപറമ്പിലേക്ക് പാഞ്ഞ് കയറി വന്‍ നാശനഷ്ടമുണ്ടാക്കുകയും ചെയ്തു. മതില്‍ തകര്‍ത്ത് പറമ്പില്‍ കയറിയ ലോറി മരത്തില്‍ തട്ടിയാണ് നിന്നത്. മട്ടന്നൂര്‍ ഭാഗത്തേക്ക് പോവേണ്ട ലോറിയാണ് വഴിമാറി കണ്ണവം ഭാഗത്തേക്ക് എ ത്തിയത്.
Next Story

RELATED STORIES

Share it