kannur local

ലോറിയും ടവേരയും കൂട്ടിയിടിച്ച് ഒമ്പതു പേര്‍ക്ക് പരിക്ക്

പെരിയ: ദേശീയപാതയിലെ കുണിയ ടൗണില്‍ മിനി ലോറിയും ടവേരയും കൂട്ടിയിടിച്ച് ഒമ്പതു പേര്‍ക്ക് പരിക്കേറ്റു. ഇതില്‍ നാലു പേരുടെ നില ഗുരുതരമാണ്. രാവണേശ്വരത്തെ രാജന്‍ (34), നിശാന്ത് (34), സജീവന്‍ (30), മഡിയനിലെ ശശി (36) എന്നിവര്‍ക്കാണ് ഗുരുതരമായി പരിക്കേറ്റത്.
ഇവരെ മംഗളൂരുവിലെ സ്വകാര്യാശുപത്രിയില്‍ പ്രവേശിപ്പിച്ചു. പരിക്കേറ്റ രാവണേശ്വരം സ്വദേശികളായ ഉദയന്‍ (32), അനീഷ് (34), സുമേഷ് (30), ശ്രീജിത്ത് (32), പ്രതീഷ് (23) എന്നിവരെ ചെങ്കള നായനാര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇന്നലെ രാവിലെ പത്തോടെയാണ് അപകടമുണ്ടായത്. രാവണേശ്വരത്തെ വിവാഹവീട്ടില്‍ നിന്നും ബോവിക്കാനത്തെ ഓഡിറ്റോറിയത്തിലേക്ക് പോവുകയായിരുന്നവര്‍ സഞ്ചരിച്ച ടവേര കാര്‍ മിനിലോറിയുമായി കൂട്ടിയിടിക്കുകയായിരുന്നു. അപകടത്തില്‍പെട്ടത്. അപകടത്തില്‍ കാര്‍ പൂര്‍ണമായും തകര്‍ന്നു.
Next Story

RELATED STORIES

Share it