ലോറിത്തൊഴിലാളികള്‍ പണിമുടക്കി; പാചകവാതക വിതരണം നിലച്ചു

തൃപ്പൂണിത്തുറ: ഉദയംപേരൂര്‍ ഐഒസി പ്ലാന്റിലെ ലോറിത്തൊഴിലാളികള്‍ പണിമുടക്കിയതിനെ തുടര്‍ന്ന് പ്ലാന്റിന്റെ പ്രവര്‍ത്തനം ഇന്നലെ പൂര്‍ണമായി മുടങ്ങി.
ബുധനാഴ്ച ഉച്ചയ്ക്ക് ശേഷം ഒരു വിഭാഗം ലോഡിങ് തൊഴിലാളികള്‍ നടത്തിയ അപ്രഖ്യാപിത പണിമുടക്കിനെ തുടര്‍ന്ന് ഉച്ചയ്ക്കു ശേഷം പ്ലാന്റ് പ്രവര്‍ത്തിച്ചിരുന്നില്ല. ബുധനാഴ്ച ഒരു വിഭാഗം തൊഴിലാളികള്‍ അപ്രതീക്ഷിതമായി നടത്തിയ പണിമുടക്കില്‍ പ്രതിഷേധിച്ചാണ് ഇന്നലെ രാവിലെ മുതല്‍ ലോറി തൊഴിലാളികള്‍ പണിമുടക്ക് നടത്തിയത്.
ബുധനാഴ്ചത്തെ പണിമുടക്കിനെ തുടര്‍ന്ന് ഇവിടെ നിന്നുള്ള പാചക വാതക സിലിണ്ടര്‍ നീക്കം പകുതിയായി കുറഞ്ഞിരുന്നു. ഇന്നലെ പ്ലാന്റ് പൂര്‍ണമായും നിലച്ചതോടെ സിലിണ്ടര്‍ നീക്കവും നിലച്ചു.
അപ്രതീക്ഷിതമായി ഉണ്ടായ പണിമുടക്ക് വരും ദിവസങ്ങളിലും സിലിണ്ടര്‍ വിതരണം തടസ്സപ്പെടുത്തിയേക്കും.
Next Story

RELATED STORIES

Share it