ലോട്ടറി തട്ടിപ്പ് കേസ് : സര്‍ക്കാരിന്റെ ഹരജി

കൊച്ചി: ലോട്ടറി തട്ടിപ്പ് കേസുകളില്‍ അന്വേഷണം അവസാനിപ്പിച്ച സിബിഐ നടപടിക്കെതിരേ സര്‍ക്കാരിന്റെ ഹരജി. ഭൂട്ടാന്‍, സിക്കിം ലോട്ടറികള്‍ നിയമവിരുദ്ധമായി അച്ചടിച്ച് കേരളത്തില്‍ വില്‍പനയും നികുതിവെട്ടിപ്പും നടത്തിയതുമായി ബന്ധപ്പെട്ട 23 കേസുകളില്‍ അന്വേഷണം അവസാനിപ്പിച്ചതിനെതിരേയാണ് സര്‍ക്കാര്‍ ഹൈക്കോടതിയില്‍ ഹരജി നല്‍കിയത്. അന്വേഷണം അവസാനിപ്പിച്ച നടപടിക്ക് കീഴ്‌ക്കോടതി അനുമതി നല്‍കിയതു റദ്ദാക്കണമെന്നും തുടരന്വേഷണത്തിന് ഉത്തരവിടണമെന്നുമാണ് റിവിഷന്‍ ഹരജിയിലെ ആവശ്യം.
Next Story

RELATED STORIES

Share it