kannur local

ലോക ബഹിരാകാശ വാരം: മുണ്ടേരി സ്‌കൂളിന് പുരസ്‌കാരം

കണ്ണൂര്‍: ലോക ബഹിരാകാശവാരത്തോടനുബന്ധിച്ച് തിരുവനന്തപുരം വിക്രം സാരാഭായ് സ്‌പേസ് സെന്റര്‍ നടത്തിയ മല്‍സരത്തില്‍ കണ്ണൂര്‍ ജില്ലയിലെ ബെസ്റ്റ് സ്‌കൂള്‍ അവാര്‍ഡ് മുണ്ടേരി സെന്‍ട്രല്‍ യുപി സ്‌കൂളിന് ലഭിച്ചു.
ഈ വര്‍ഷം ആദ്യമായി ഏര്‍പ്പെടുത്തിയ ബെസ്റ്റ് കോ-ഓഡിനേറ്റര്‍ അവാര്‍ഡ് സ്‌കൂളിലെ അധ്യാപകനായ പി സുമേശനാണ്. അഞ്ചാം തവണയാണ് പുരസ്‌കാരം മുണ്ടേരി സ്‌കൂളിന് ലഭിക്കുന്നത്.
ഒക്‌ടോബര്‍ 4 മുതല്‍ 10വരെ നടത്തിയ 26പ്രവര്‍ത്തനങ്ങളുടെ മികവ് വിലയിരുത്തിയാണ് അവാര്‍ഡ്. —റോക്കറ്റ് നിര്‍നാണം, നക്ഷത്രനിരീക്ഷണം, എല്‍സിഡി പ്രസന്റേഷന്‍സ്, കലണ്ടര്‍ നിര്‍മാണം, 14 മാസികകള്‍ തുടങ്ങിയ പ്രവര്‍ത്തനങ്ങളാണ് ഇവര്‍ ഒരാഴ്ചക്കാലം കൊണ്ട് പൂര്‍ത്തിയാക്കിയത്. തിരുവനന്തപുരം വിഎസ്എസ്‌സിയില്‍ നടന്ന ചടങ്ങില്‍ അവാര്‍ഡ് ഏറ്റുവാങ്ങിയ ജേതാക്കള്‍ക്ക് സ്‌കൂളില്‍ സ്വീകരണം നല്‍കി. മുണ്ടേരി ഗ്രാമപ്പഞ്ചായത്ത് പ്രസിഡണ്ട് എ. പങ്കജാക്ഷന്‍ ഉദ്ഘാടനം ചെയ്തു. പ്രധാനാധ്യാപിക പി വി ഉഷ അധ്യക്ഷത വഹിച്ചു.—
ഗ്രാമപ്പഞ്ചായത്ത് അംഗങ്ങളായ കെ രമ, ഇ ജീജ, പരിസ്ഥിതി പ്രവര്‍ത്തകനായ പി പി ബാബു മാസ്റ്റര്‍, പി അബ്ദുല്‍ റഹീം, പി വി കദീജ, സ്റ്റാഫ് സെക്രട്ടറി കെ കനകന്‍ മാസ്റ്റര്‍ സംസാരിച്ചു. പി സുമേശന്‍ മാസ്റ്റര്‍ മറുപടി പ്രസംഗം നടത്തി.
Next Story

RELATED STORIES

Share it