kozhikode local

ലോക ക്വിസ് ചാംപ്യന്‍ഷിപ്പും ക്വിസ് ഫെസ്റ്റിവലും കോഴിക്കോട്ട്

കോഴിക്കോട്: ക്വിസിലെ ഔദ്യോഗിക ലോക ചാംപ്യനെ കണ്ടെത്തുന്നതിനും ലോക റാങ്കിങ്ങ് പ്രസിദ്ധീകരിക്കുന്നതിനുമായി ലണ്ടന്‍ ആസ്ഥാനമായ ഇന്റ്റര്‍നാഷനല്‍ ക്വിസിങ്ങ് അസോസിയേഷന്‍ (ഐക്യുഎ) ലോകമെങ്ങുമുള്ള നൂറോളം വേദികളിലായി സംഘടിപ്പിക്കുന്ന ലോക ക്വിസ്സിങ്ങ് ചാമ്പ്യന്‍ഷിപ്പിന്റെ ഈ വര്‍ഷതെത മല്‍സരം അടുത്തമാസം നാലിന് നടക്കും. കോഴിക്കോട് മലബാര്‍ കൃസ്ത്യന്‍ കോളജാണ് കേരളത്തിലെ വേദി. പ്രായ, വിദ്യാഭ്യാസ ഭേദമെന്യേ ആര്‍ക്കും പങ്കെടുക്കാം. ചരിത്രം, സംസ്‌കാരം, ലോകം, ജീവിത ശൈലി, വിനോദം, ശാസ്ത്രം, മാധ്യമങ്ങള്‍, സ്‌പോര്‍ട്‌സ് എന്നിങ്ങനെ എട്ട് വിഷയങ്ങളിലായി 240 ചോദ്യങ്ങളടങ്ങുന്ന എഴുത്തു പരീക്ഷയുടെ മാതൃകയിലാണ് മല്‍സരം.കേരളത്തിലെ വേദിയില്‍ ഏറ്റവുമധികം പോയന്റ്റുകള്‍ ലഭിക്കുന്ന വ്യക്തിക്ക് പുറമേ, സ്‌കൂള്‍, കോളേജ്, വനിത വിഭാഗങ്ങളിലും പ്രത്യേക സമ്മാനങ്ങള്‍ നല്‍കും. നാലിന് രാവിലെ 9.30ന് എട്ടാം ക്ലാസിലോ അതില്‍ താഴെയുള്ള ക്ലാസുകളിലോ പഠിക്കുന്ന കുട്ടികള്‍ക്കായി സബ്ജൂനിയര്‍ ക്വിസും അതിനു ശേഷം പൊതുജനങ്ങള്‍ക്കായി സയന്‍സ് ക്വിസും പ്ലസ് ടു വരെയുള്ള കുട്ടികള്‍ക്കായുള്ള ജൂനിയര്‍ ക്വിസും ഉച്ചക്ക് 3.30ന് ലോക ക്വിസിങ്ങ് ചാമ്പ്യന്‍ഷിപ്പും വൈകീട്ട് 7ന് പൊതുജനങ്ങള്‍ക്കായി സ്‌പോര്‍ട്‌സ് ക്വിസും നടക്കും. രമ്യ രോഷ്‌നി ഐപിഎസ്, പി ടി അരുണ്‍ ഐപിഒഎസ്, ഡോ.ടി വി സുലൈമാന്‍, ടി വി സുല്യാബ് എന്നിവര്‍ ക്വിസുകള്‍ നയിക്കും.
5ന് രാവിലെ 9.30ന് എക്‌സൈസ് അഡീഷനല്‍ കമ്മീഷനര്‍ ജീവന്‍ ബാബു ഐഎഎസ് നയിക്കുന്ന ഇന്ത്യ ക്വിസ്, ബാംഗ്ലൂരിലെ രാജേഷ് മോഹനന്‍ നയിക്കുന്ന ജനറല്‍ ക്വിസ്, ഡോ.ആല്‍ബി ജോണ്‍ ഐഎഎസ് നയിക്കുന്ന കേരള ക്വിസ്, സ്‌നേഹജ് ശ്രീനിവാസ് നയിക്കുന്ന വ്യക്തിഗത ക്വിസ് എന്നിവ ഉണ്ടായിരിക്കും.
6ന് രാവിലെ 9.30ന് കോഴിക്കോട് കലക്ടര്‍ എന്‍ പ്രശാന്ത് ഐഎഎസും തിരൂര്‍ സബ് കലക്ടര്‍ അദീല അബ്ദുള്ളയും ചേര്‍ന്നവതരിപ്പിക്കുന്ന വനിതാ ക്വിസും 12.00 മണിക്ക് പ്രശസ്ത ട്രെയിനര്‍ എ ആര്‍ രഞ്ജിത്തിന്റെ കപ്പിള്‍ ക്വിസും,3ന് ബിഎസ്എന്‍എല്ലിലെ ബിജു നാരായണന്‍ നയിക്കുന്ന കോളേജ് ക്വിസും വൈകീട്ട് 5ന് മലയാള സിനിമയിലെ സ്ഥലങ്ങളുമായി ബന്ധപ്പെട്ട് കോഴിക്കോട് ഡെപ്യൂട്ടി കലക്ടര്‍ ഷാമിന്‍ സെബാസ്റ്റ്യന്‍, സ്‌നേഹജ് ശ്രീനിവാസ് എന്നിവര്‍ നയിക്കുന്ന അമേരിക്കന്‍ ജംക്ഷന്‍ എന്ന ക്വിസും നടക്കും.
വ്യക്തിഗത ക്വിസിനൊഴികെ മറ്റെല്ലാ മല്‍സരങ്ങള്‍ക്കും രണ്ട് പേരടങ്ങുന്ന ടീമുകളായി മല്‍സരിക്കാം. കപ്പിള്‍ ക്വിസില്‍ ഒരാണും ഒരു പെണ്ണും അടങ്ങുന്ന ടീമുകള്‍ക്ക് മല്‍സരിക്കാം.വിജയികള്‍ക്കായി മൂന്നു ലക്ഷതോളം രൂപയുടെ സമ്മാനങ്ങള്‍ ലഭിക്കും. താല്‍പര്യമുള്ളവര്‍ ജൂണ്‍ 2 നകം റജിസ്റ്റര്‍ ചെയ്യണം. റജിസ്‌ട്രേഷന്‍ ആരംഭിച്ചു. ലോക ക്വിസ് റജിസ്‌ട്രേഷനും കൂടുതല്‍ വിവരങ്ങള്‍ക്കും +91 98953 16264, +91 90379 59121, wqckerala@gmail.com. ക്വിസ് ഫെസ്റ്റിവലിലെ മല്‍സരങ്ങള്‍ക്കായി റജിസ്‌ട്രേഷന് +91 95672 85281, 94470 22106 ,
Next Story

RELATED STORIES

Share it