Gulf

ലോക കപ്പുമായി ബന്ധപ്പെട്ട വിമര്‍ശനം കൂടുതല്‍ കരുത്ത് പകരുന്നുവെന്ന് ശെയ്ഖ അല്‍മയാസ

ലോക കപ്പുമായി ബന്ധപ്പെട്ട വിമര്‍ശനം കൂടുതല്‍ കരുത്ത് പകരുന്നുവെന്ന് ശെയ്ഖ അല്‍മയാസ
X
sandretto-re-rebaudengo

ദോഹ: 2022 ലോക കപ്പുമായി ബന്ധപ്പെട്ട് മാധ്യമങ്ങള്‍ നടത്തുന്ന വിമര്‍ശനം കൂടുതല്‍ ഉറച്ച മനസ്സോടെ മുന്നോട്ട് പോകാന്‍ സംഘാടകര്‍ക്ക് പ്രേരണ നല്‍കുന്നതായി ഖത്തര്‍ മ്യൂസിയംസ് ചെയര്‍ പേഴ്‌സന്‍ ശെയ്ഖ അല്‍മയാസ ആല്‍ഥാനി. ഖത്തര്‍ ലോക കപ്പിന് ആതിഥ്യം അരുളുന്നതിനെതിരേ മാധ്യമങ്ങള്‍ എത്രയധികം ആക്രമണം നടത്തുന്നുവോ അത്രയും കൂടുതല്‍ ലോക കപ്പ് മികച്ചതാക്കാന്‍ അത് നമുക്ക് ആവേശം പകരുന്നുവെന്ന് ശെയ്ഖ് അല്‍മയാസ വ്യക്തമാക്കി.
ഡബ്ല്യു ദോഹയില്‍ നടന്ന ന്യൂയോര്‍ക്ക് ടൈംസ് ആര്‍ട്ട് ഫോര്‍ ടുമൊറോ കോണ്‍ഫറന്‍സില്‍ നടന്ന പാനല്‍ ചര്‍ച്ചയില്‍ സംസാരിക്കുയായിരുന്നു അവര്‍.
പരമ്പരാഗത മൂല്യങ്ങള്‍ കാത്തു സൂക്ഷിക്കുന്ന ഖത്തര്‍ പോലുള്ളൊരു സ്ഥലത്ത് ലോക കപ്പ് സംഘടിപ്പിക്കുന്നത് മുറുമുറുപ്പ് സൃഷ്ടിക്കുന്നുണ്ടോ എന്ന ചോദ്യത്തിന് വളരെ ജനാധിപത്യപരമായും കൂട്ടായുമാണ് ലോക കപ്പ് സംബന്ധമായ കാര്യങ്ങള്‍ തീരുമാനിക്കുന്നതെന്ന് ശെയ്ഖ അല്‍മയാസ പ്രതികരിച്ചു.
കോണ്‍ഫറന്‍സ് ഇന്ന് അവസാനിക്കും. കോണ്‍ഫറന്‍സ് ക്ഷണിക്കപ്പെട്ടവര്‍ക്ക് മാത്രമാണെങ്കിലും ഡബ്ല്യു ദോഹ ഹോട്ടലിലെ 29ാം നിലയില്‍ സജ്ജീകരിച്ചിട്ടുള്ള പോപ് ആര്‍ട്ട് ഗാലറിയില്‍ രാവിലെ 8 മുതല്‍ ഉച്ചയ്ക്ക 1 വരെ പൊതുജനങ്ങള്‍ക്കും പ്രവേശനമുണ്ട്.
ഗ്രീസിലെ പ്രിന്‍സ് നിക്കോളാസ്, ഖത്തരി ശെയ്ഖ് ഹസന്‍ ആല്‍ഥാനി, ഖത്തര്‍ പ്രവാസി ഉമര്‍ ഖലീഫ തുടങ്ങിയവരുടെ സൃഷ്ടികളാണ് ആര്‍ട്ട് ലാബില്‍ സജ്ജീകരിച്ചിട്ടുള്ളത്.
Next Story

RELATED STORIES

Share it