kasaragod local

ലോകോത്തര മല്‍സരത്തില്‍ മലയാളി വിദ്യാര്‍ഥി ഉള്‍പ്പെട്ട ടീമിന് രണ്ടാംസ്ഥാനം

കാസര്‍കോട്: ന്യൂ ഹാംസ്‌പെയര്‍ മോട്ടോര്‍ സ്പീഡ് വേയില്‍ നടന്ന ഫോര്‍മുല എസ്എഇ ഹൈബ്രിഡ് കാര്‍ ഡിസൈനിങ് മല്‍സരത്തില്‍ രണ്ടിനങ്ങളില്‍ രണ്ടാം സ്ഥാനവും ഓവറോള്‍ ഇനത്തില്‍ നാലാം സ്ഥാനവും കാസര്‍കോട് തളങ്കര സ്വദേശിയായ വിദ്യാര്‍ഥി ഉള്‍പ്പെട്ട ടീം കരസ്ഥമാക്കി.ബംഗളൂരു ആര്‍വി എന്‍ജിനിയറിങ് കോളജിലെ അശ്വ റൈസിങ് ടീമാണ് ലോകോത്തര മല്‍സരത്തില്‍ മികവ് കാട്ടി ഇന്ത്യക്ക് തന്നെ അഭിമാനമായത്.
തളങ്കര പള്ളിക്കാല്‍ സ്വദേശിയും കാസര്‍കോട്ടെ വൈസ്രോയി ഹോട്ടലുടമ ശിഹാബുദ്ദീന്‍-ഫാത്തിമത്ത് ഗുല്‍ന ദമ്പതികളുടെ മകനുമായ ഷംവീല്‍ മുഹമ്മദും സംഘവുമാണ് നേട്ടം കൊയ്തത്. ആര്‍വി എന്‍ജിനീയറിങ് കോളജിലെ മൂന്നാം വര്‍ഷ മെക്കാനിക്കല്‍ എന്‍ജിനിയറിങ് വിദ്യാര്‍ഥിയാണ് ഷംവീല്‍ മുഹമ്മദ്.ഡിസൈനിങും നിര്‍മാണവും പൂര്‍ത്തിയാക്കി പരീക്ഷണയോട്ടം നടത്തുകയും പിന്നീട് മല്‍സരത്തിനായി യുഎസ്എയിലേക്ക് കയറ്റിയയക്കുകയുമായിരുന്നു.
അശ്വാ റൈസിങ് ടീമില്‍ ഷംവീല്‍ അടക്കം 21 പേരാണ് ഉള്ളത്. സംഘത്തിലെ ഏക മലയാളി വിദ്യാര്‍ഥി ഷംവീല്‍ ആയിരുന്നു. മല്‍സര ഓട്ടം നടത്തിയതും ഷംവീല്‍ ആയിരുന്നു. പ്രൊജക്ട് മാനേജ്‌മെന്റ് പ്രസന്റേഷനിലും ഡിസൈന്‍ ഈവന്റിലും രണ്ടാം സ്ഥാനം നേടിയ അശ്വാ റൈസിങ് ടീം ഓവര്‍ഓള്‍ പ്രകടനത്തില്‍ നാലാം സ്ഥാനത്തിന് അര്‍ഹരാവുകയായിരുന്നു. കാനഡയിലെ വിക്ടറി യൂണിവേഴ്‌സിറ്റിക്കാണ് ഒന്നാം സ്ഥാനം.
Next Story

RELATED STORIES

Share it