ലോകായുക്ത അഴിമതി: പ്രതികളുടെ ജാമ്യം സുപ്രിംകോടതി റദ്ദാക്കി

ന്യൂഡല്‍ഹി: കര്‍ണാടക ലോകായുക്ത ഓഫിസുകള്‍ പണം പിടുങ്ങുന്നതിന് ഉപയോഗിച്ചുവെന്ന കേസിലെ നാലു പ്രതികള്‍ക്ക് ജാമ്യം അനുവദിച്ച ഹൈക്കോടതി നടപടി സുപ്രിംകോടതി റദ്ദാക്കി.
കേസില്‍ കുറ്റപത്രം സമര്‍പ്പിച്ച സാഹചര്യത്തില്‍ സ്ഥിരം ജാമ്യത്തിനായി വിചാരണക്കോടതിയെ സമീപിക്കാന്‍ പ്രതികള്‍ക്കു സ്വാതന്ത്ര്യമുണ്ടെന്ന് ജസ്റ്റിസുമാരായ പി സി ഘോഷ്, അമിതാവ് റോയ് എന്നിവരടങ്ങിയ ബെഞ്ച് വ്യക്തമാക്കി. കര്‍ണാടക ഹൈക്കോടതിയുടെ ജാമ്യ ഉത്തരവ് നടപ്പാക്കുന്നത് സുപ്രിംകോടതി കഴിഞ്ഞവര്‍ഷം സപ്തംബര്‍ 16ന് സ്റ്റേ ചെയ്തിരുന്നു. സംസ്ഥാന ലോകായുക്ത പി ആര്‍ ഒ സയ്യദ് റിയാസത്തുല്ല അടക്കമുള്ളവരാണ് കേസിലെ പ്രതികള്‍.
സര്‍ക്കാര്‍ എന്‍ജിനീയര്‍ എം എന്‍ മൂര്‍ത്തിയുടെ പരാതിപ്രകാരമാണ് കേസെടുത്തത്. മൂര്‍ത്തിയുടെ വസതിയില്‍ റെയ്ഡ് നടത്താതിരിക്കാന്‍ പ്രതികള്‍ ഒരു കോടി രൂപ ആവശ്യപ്പെട്ടുവെന്നാണ് കേസ്. കേസില്‍ മുന്‍ ലോകായുക്ത വൈ. ഭാസ്‌കര്‍ റാവുവിന്റെ മകന്‍ അശ്വിന്‍ റാവുവും പ്രതിയാണ്.
Next Story

RELATED STORIES

Share it