Business

ലോകത്ത് അസമത്വം വര്‍ധിക്കുന്നു, സമ്പത്തു മുഴുവനും 62 പണക്കാരുടെ കൈവശം

ലോകത്ത് അസമത്വം വര്‍ധിക്കുന്നു,  സമ്പത്തു മുഴുവനും 62 പണക്കാരുടെ കൈവശം
X
economy

ലണ്ടന്‍ : ലോകത്തിലെ സാമ്പത്തിക അസമത്വം ആശങ്കയുണര്‍ത്തുംവിധം വര്‍ധിച്ചുവരുന്നതായി കണക്കുകള്‍ പുറത്തുവരുന്നു. ലോകജനസംഖ്യയുടെ പകുതിയോളം പേരുടെ ആകെ സമ്പത്തിനോളം വരുന്ന ആസ്തി 62 പണക്കാരുടെ കൈവശമാണെന്നാണ് ദാരിദ്ര്യത്തിനും നീതിനിഷേധത്തിനും എതിരെ പ്രവര്‍ത്തിക്കുന്ന ഓക്‌സ്ഫാം സംഘടന പുറത്തുവിട്ട റിപോര്‍ട്ട് ചൂണ്ടിക്കാട്ടുന്നത്. ജനസംഖ്യയുടെ ഒരു ശതമാനത്തോളം വരുന്ന ആളുകള്‍ 99 ശതമാനത്തോളം വരുന്ന ജനങ്ങളുടെ മൊത്തം ആസ്തിയേക്കാള്‍ വലിയ സ്വത്ത് കൈവശപ്പെടുത്തിയിരിക്കുകയാണ് എന്നും കണക്കുകള്‍ ചൂണ്ടിക്കാട്ടുന്നു.
ലോകത്തിലെ ഏറ്റവും ദരിദ്രരായ അന്‍പത് ശതമാനം പേരുടെ ആസ്തിയില്‍ അഞ്ചുവര്‍ഷത്തിനിടെ 41 ശതമാനം ഇടിവ് സംഭവിച്ചു. ഇതേ കാലയളവില്‍ ഏറ്റവും ധരികരായ 62 പേരുടെ സമ്പത്ത് 500 ബില്യണ്‍ ഡോളറില്‍ നിന്ന് 1.76 ട്രില്യണ്‍ ഡോളറായി വര്‍ധിച്ചു. സ്ത്രീകളായ മഹാകോടീശ്വരപ്പട്ടികയില്‍ ഇടം ലഭിച്ച സ്ത്രീകളുടെ എണ്ണം 20 വര്‍ഷത്തിനിടെ 7 ഇരട്ടിയായാണ് വര്‍ധിച്ചത്.
2010ല്‍ ഇത്രയും ദരിദ്രരുടെ സ്വത്ത് 388 പേരാണ് കൈവശപ്പെടുത്തിയിരുന്നതെങ്കില്‍ ഇപ്പോഴത് 62 പേരിലേക്ക്് ചുരുങ്ങിയെന്നാണ് റിപോര്‍ട്ടിന്റെ സാരം. 3.6 മില്യണ്‍ ജനങ്ങളുടെ ആകെ സമ്പത്തിന് തുല്യമായ ആസ്തിയാണ് ഈ 62 പേരുടെ കൈവശമുള്ളത്. ദരിദ്രര്‍ കൂടുതല്‍ ദരിദ്രരായി മാറുന്നുവെന്നും ധനികര്‍ കൂടുതല്‍ ധനികരായി മാറുന്നുവെന്നുമാണ് കണക്കുകള്‍ ചൂണ്ടിക്കാട്ടുന്നത്. 'ഒരു ശതമാനത്തിനായുള്ള സമ്പദ് വ്യവസ്ഥ' എന്ന പേരു നല്‍കിയിട്ടുള്ള റിപോര്‍ട്ട്  ദാവോസില്‍ ഈ വര്‍ഷത്തെ ലോക സാമ്പത്തിക ഫോറം ആരംഭിക്കാനിരിക്കേയാണ് പുറത്തുവിട്ടത്.
Next Story

RELATED STORIES

Share it