Flash News

ലോകത്തെ ഏറ്റവും പ്രായംകൂടിയ വ്യക്തി നേതാജിയുടെ സഹായി

ലോകത്തെ ഏറ്റവും പ്രായംകൂടിയ വ്യക്തി നേതാജിയുടെ സഹായി
X
nisamuddin

വാരണാസി: ലോകത്തെ ഏറ്റവും പ്രായം കൂടിയ വ്യക്തി നേതാജി സുഭാഷ് ചന്ദ്രബോസിന്റെ സഹായിയും സ്വതന്ത്രസമര സേനാനിയുമായ അസംഗഢ് സ്വദേശി നിസാമുദ്ദീന്‍ ആണെന്ന് രേഖ. നേതാജിയുടെ ഡ്രൈവറും അംഗരക്ഷകനുമായ നിസാമുദ്ദീന്റെ വയസ്സ് 116 ആണെന്നാണ് അസംഗഢിലെ ദക്വ ഗ്രാമത്തിലുള്ള സ്‌റ്റേറ്റ് ബാങ്കില്‍ നിസാമുദ്ദീന്‍ സമര്‍പ്പിച്ച രേഖകള്‍ വ്യക്തമാക്കുന്നത്. 1900 ജനുവരിഒന്നിനാണ്‌ നിസാമുദ്ദന്‍ ജനിച്ചത്.
നേതാജിയുടെ ഇന്ത്യന്‍ നാഷണല്‍ ആര്‍മി(ഐഎന്‍എ) നല്‍കിയ പ്രവാസി പുനരധിവാസ സര്‍ട്ടിഫിക്കറ്റാണ് നിസാമുദ്ദീന് ബാങ്കില്‍ നല്‍കിയിരിക്കുന്നത്. റിലീഫ് ആന്റ് റിപാട്രിയേഷന്‍ കൗണ്‍സില്‍, ആസാദ് ഹിന്ദ് ഫൗജ് എന്നിവയുടെ ചെയര്‍മാന്‍ എസ് വി സ്വാമിയാണ് സര്‍ട്ടിഫിക്കറ്റില്‍ ഒപ്പുവെച്ചിരിക്കുന്നത്. സിങ്കപ്പൂര്‍, ബര്‍മ്മ എന്നിവിടങ്ങളിലായിരുന്നു രാജ്യത്തിന്റെ സ്വാതന്ത്ര്യത്തിനായി ഐഎന്‍എ ഭടനായി ഇദ്ദേഹം സേവനം അനുഷ്ടിച്ചത്. ഇദ്ദേഹത്തിന്റെ 116ാം വയസ്സിലാണ് കുടുംബം പെന്‍ഷന്‍ ആവശ്യാര്‍ത്ഥം ബാങ്ക് അക്കൗണ്ട് ആരംഭിച്ചത്. ബര്‍മ്മ സ്വദേശിയായ 109 വയസ്സുള്ള ഹബീബുന്നിസയാണ് നിസമുദ്ദീ്‌ന്റെ ഭാര്യ.
1945ല്‍ നടന്ന വിമാനപകടത്തിലാണ് നേതാജി മരിച്ചതെന്ന വാദം നേതാജിയുടെ വിശ്വസ്തനായ നിസാമുദ്ദീന്‍ അംഗീകരിക്കുന്നില്ല. വിമാനപകടം റിപ്പോര്‍ട്ട് ചെയ്യപ്പെട്ടതിന് ശേഷം താന്‍ നേതാജിയെ ബര്‍മ്മ-തായ്‌ലന്റ് അതിര്‍ത്തിയിലുള്ള സിതങ്ക്പുര്‍ നദീ തീരത്ത് വാഹനത്തില്‍ കൊണ്ടാക്കിയിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. അതിന് ശേഷം നിസാമുദ്ദീന്‍ റങ്കൂണിലേക്ക് പോകുകയും അവിടെ താമസമാക്കുകയും ഹബീബുന്നിസയെ വിവാഹം ചെയ്യുകയുമായിരുന്നു.
നാല് ആണ്‍മക്കളും മൂന്ന് പെണ്‍മക്കളുമുണ്ട് ഇവര്‍ക്ക്. 1969ലാണ് സ്വദേശമായ അസംഗഢിലേക്ക് തിരിച്ചെത്തിയത്.
Next Story

RELATED STORIES

Share it