ലോകത്തെ ഏറ്റവും നീളമുള്ള തുരങ്കം ഉദ്ഘാടനത്തിനൊരുങ്ങുന്നു

ജനീവ: എന്‍ജിനീയറിങ് വൈദഗ്ധ്യത്തിന്റെ മഹാ നേട്ടമായി ലോകത്തെ ഏറ്റവും നീളമുള്ള തുരങ്കം ജനീവയില്‍ പൂര്‍ത്തിയാവുന്നു. 57 കിലോമീറ്റര്‍ ദൈ ര്‍ഘ്യമുള്ള റെയില്‍ ഗതാഗതത്തിനുള്ള തുരങ്കമാണ് നിര്‍മാണം പൂര്‍ത്തിയാവുന്നത്.
1947ല്‍ പദ്ധതി തയ്യാറാക്കിയ തുരങ്കം 69 വര്‍ഷത്തിനു ശേഷമാണു ലക്ഷ്യത്തിലെത്തിയത്. ജേര്‍ണി ത്രൂ ദ ഗൊഥാര്‍ഡ് ബെയ്‌സ് ടണല്‍ (ജിബിടി) എന്നു പേരുള്ള തുരങ്കം നിര്‍മിക്കുന്നതിനായി 80,000 കോടി രൂപയാണ് ചെലവായത്. ആ ല്‍പ്‌സ് പര്‍വതത്തിനു കീഴിലൂടെ പാറക്കെട്ടുകള്‍ തുരന്നാണ് തുരങ്ക നിര്‍മിതി. സ്വിസ് എന്‍ജിനീയറായ കാള്‍ എഡ്വേര്‍ഡാണ് മധ്യ സ്വിസ്‌ലര്‍ലന്‍ഡിലെ ഈസ്റ്റ് ഫീല്‍ഡില്‍ നിന്ന് ബോഡിയോവിലേക്കുള്ള തുരങ്ക നിര്‍മാണത്തിന്റെ മുഖ്യശില്‍പി.
പദ്ധതിക്കു രൂപം നല്‍കിയെങ്കിലും പതിറ്റാണ്ടുകളോളം പ്രവൃത്തി തുടങ്ങാനായില്ല. ഏറെക്കാലത്തിനു ശേഷം പദ്ധതിക്കു ജീവന്‍വച്ചത് 1992ല്‍ നടത്തിയ ഹിതപരിശോധയിലൂടെയായിരുന്നു. എന്നാല്‍, ഭീമമായ നിര്‍മാണച്ചെലവിന് വക കണ്ടെത്താനാവാതെ പദ്ധതി അവസാനിപ്പിച്ചു. 1998ല്‍ രണ്ടാമതും ഹിതപരിശോധന നടത്തി. ഇതില്‍ 64 ശതമാനം പേര്‍ അനുകൂലിച്ചതോടെ തുരങ്കനിര്‍മാണം പുനരാരംഭിച്ചു. പദ്ധതിച്ചെലവിനു പണം കണ്ടെത്താന്‍ പ്രത്യേക റോഡ് നികുതിയും സര്‍ക്കാര്‍ ഏര്‍പ്പെടുത്തി. 2.8 കോടി ടണ്‍ പാറ തുരങ്കത്തിനായി പൊട്ടിച്ചുനീക്കി. ഇതിനായി സഞ്ചരിക്കുന്ന ഫാക്ടറി തന്നെ സജ്ജമാക്കിയിരുന്നു. ബോറിങ് മെഷീന്‍ തുരന്നുമാറ്റുന്ന പാറക്കഷണങ്ങള്‍ മറ്റു സംവിധാനങ്ങളിലൂടെ പുറംതള്ളുകയും അതോടൊപ്പം തുരന്ന ഭാഗത്ത് കോണ്‍ക്രീറ്റ് ചെയ്ത് ബലപ്പെടുത്തുകയുമാണു ചെയ്തിരുന്നത്. ഇതെല്ലാം ഒരു യന്ത്രത്തിന്റെ തന്നെ വിവിധ ഭാഗങ്ങള്‍ ചെയ്തു.
അര കിലോമീറ്ററാണ് ഈ യന്ത്രത്തിന്റെ നീളം. യന്ത്രം പ്രവര്‍ത്തിപ്പിക്കുന്നതിനും അനുബന്ധ ജോലികള്‍ക്കുമായി 2400 ജോലിക്കാര്‍ വേണ്ടിവന്നു. ജൂണ്‍ ഒന്നിന് പാതയിലൂടെ ആദ്യ ട്രെയിന്‍ ഓടും. ഈ വര്‍ഷം അവസാനത്തോടെ തുരങ്ക റെയില്‍പ്പാത പൂര്‍ണാര്‍ഥത്തില്‍ സജ്ജമാവുമെന്നാണു പ്രതീക്ഷ.
Next Story

RELATED STORIES

Share it